കൊല്ലം: കോവിഡ് വിമുക്തി ബോധവത്കരണവുമായി പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ ഷാജഹാന്റെ സൈക്കിള്‍യാത്രയ്ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചു കൊണ്ട് കേരള സിവില്‍ ഡിഫെന്‍സ് സേന. കടപ്പാക്കട അഗ്നിശമന നിലയത്തിലെ സിവില്‍ ഡിഫെന്‍സ് സേന അംഗങ്ങളും സന്നദ്ധസംഘടന ഭാരവാഹികളുമാണ് ഷാജഹാന് യാത്ര അയപ്പ് നല്കി. കൊല്ലം എസിപി എ. പ്രദീപ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഹെല്‍മറ്റ് ബോധവത്കരണത്തിനായി കേരളം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച പോലീസ് ഓഫീസര്‍ ഷാജഹാന് മാസ്ക് ധരിക്കൂ, സാനിറ്റൈസര്‍ ഉപയോഗിക്കൂ, സാമൂഹിക അകലം പാലിക്കൂ, കോവിഡിനെതിരെ ജാഗ്രത എന്ന സന്ദേശവുമായി കൊല്ലം മുതല്‍ കണ്ണൂര്‍ വരെ സൈക്കിളില്‍ എത്തുന്ന യാത്രയാണിത്.
കൊല്ലം, ആലപ്പുഴ, എറണാകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തിരൂര്‍, കോഴിക്കോട്, മാഹി. കണ്ണൂര്‍ വരെയാണ് യാത്ര. കൊല്ലം എആര്‍ ക്യാമ്പില്‍ നിന്നാരംഭിച്ച ഷാജഹാന്റെ സൈക്കിള്‍ യാത്രയ്ക്ക് ആശംസകള്‍ അറിയിക്കുന്നതിന് കേരള സിവില്‍ ഡിഫെന്‍സ് സേന കടപ്പാക്കട നിലയത്തിലെ സേനാംഗങ്ങളായ അനീഷ് പ്രകാശ്, നഹാസ് കൊരണ്ടി പള്ളി, ഷിബു റാവുത്തര്‍, സനൂപ് എന്നിവര്‍ എത്തിയിരുന്നു. സേന അംഗങ്ങളുടെ സ്നേഹാദരവായി പൊന്നാട അണിയിച്ച് ആദരിച്ചു.
പോലീസ് അസോസിയേഷന് സെക്രട്ടറി സി. ജിജു, സന്നദ്ധ സംഘടന ഭാരവാഹികളായ എസ്. അജിത്, ഇടവ ഷിബു, ഹാഷിം രാജ, സോള്‍ ഓഫ് സൈക്ലിങ് ഗ്രൂപ്പ് കൊല്ലം ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്ത് യാത്ര അയപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: