Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാരത ജനാധിപത്യത്തിന് പുതിയ ശ്രീകോവില്‍

കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ അതിശയോക്തിയില്ല. കക്ഷി രാഷ്‌ട്രീയത്തിനപ്പുറം രാഷ്‌ട്രത്തിന്റെ അന്തസ്സിനെക്കുറിച്ചോ ജനതയുടെ ആത്മാഭിമാനത്തെക്കുറിച്ചോ ചിന്തയില്ലാത്ത ഇക്കൂട്ടര്‍ക്ക് എങ്ങനെയും അധികാരത്തിലെത്തിയാല്‍ മതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 03:00 am IST
in Editorial

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് പാര്‍ലമെന്റിനെക്കുറിച്ച് പലരും പറയുമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയൊരു വികാരം നെഞ്ചേറ്റുന്നവര്‍ ചുരുങ്ങും. പ്രധാനമന്ത്രിയായ നരേന്ദ്ര മോദി പക്ഷേ വ്യത്യസ്തനാണ്. ഭാരതം എന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിന്റെ നായകനായി അധികാരമേറ്റ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി പ്രവേശിച്ചത് അതിന്റെ പടികളില്‍ ശിരസ്സു നമിച്ചുകൊണ്ടായിരുന്നല്ലോ. ഇതു വെറുമൊരു അനുഷ്ഠാനമല്ലെന്ന് തെളിയിക്കുന്നതായിരുന്നു രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയ്‌ക്കുള്ള മോദിയുടെ പല നടപടികളും. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന് രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി വിശേഷിപ്പിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ പ്രതീകമായിരിക്കും. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ വര്‍ധിക്കാനിടയുള്ള എംപിമാരുടെ എണ്ണം മുന്‍നിര്‍ത്തി നിര്‍മിക്കുന്ന പുതിയ മന്ദിരത്തില്‍ വിപുലമായ സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമുണ്ടായിരിക്കും. പാര്‍ലമെന്റ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യതലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറും. ലോകരാഷ്‌ട്ര സമുച്ചയത്തില്‍ ഭാരതത്തിന് കൈവന്നിരിക്കുന്ന സ്ഥാനം കണക്കിലെടുക്കുമ്പോള്‍ അതിന് മാറ്റു കൂട്ടുന്നതല്ല ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം. സുരക്ഷാ ഭീഷണി നേരിടാനുള്ള കരുത്ത് ഈ മന്ദിരത്തിനില്ലെന്ന് 2001 ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് വിലയിരുത്തപ്പെട്ടതാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതിയാണ് നമ്മുടെതെന്ന് അഭിമാനിക്കുമ്പോഴും രണ്ട് നൂറ്റാണ്ടുകാലത്തോളം നിലനിന്ന കൊളോണിയല്‍ വാഴ്ച അടിച്ചേല്‍പ്പിച്ച അപകര്‍ഷബോധത്തില്‍ നിന്നും വിധേയത്വ ശീലങ്ങളില്‍നിന്നും മോചനം നേടാന്‍ ഭരണനേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ല്യൂട്ടിന്‍സ് സായിപ്പ് സൃഷ്ടിച്ച ദല്‍ഹിയിലെ ആവാസവ്യവസ്ഥയില്‍ പാശ്ചാത്യ ചിന്താധാരകളുടെ തടവുകാരായി കഴിയുന്നതില്‍ ആത്മരതി അനുഭവിക്കുന്നവര്‍ മാറ്റത്തിന് വിലങ്ങു നില്‍ക്കുന്നു. ഭരണതലസ്ഥാനം ബംഗാളില്‍നിന്ന് ദല്‍ഹിയിലേക്കു മാറ്റിയ ബ്രിട്ടീഷ് മേലാളന്മാര്‍ കുതിരലാടത്തിന്റെ മാതൃകയില്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം തന്നെയാണ് നവഭാരത ശില്‍പ്പികള്‍ ഉപയോഗിച്ചുപോന്നത്. നമ്മുടെ ഭരണ രീതിയായ പാര്‍ലമെന്ററി ജനാധിപത്യത്തിന് ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സമ്പ്രദായത്തോട് സാമ്യമുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ അവരുടെ സൗകര്യത്തിനുവേണ്ടി കൊണ്ടുവന്ന സംവിധാനങ്ങള്‍ അതേപടി പിന്‍പറ്റുന്നതില്‍ അടിമത്ത മനോഭാവം പ്രകടമായിരുന്നു. ഇതുകൊണ്ടാണ് കാലഹരണപ്പെട്ടതെന്ന് വ്യക്തമായിരുന്നിട്ടും പുതിയൊരു പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനെക്കുറിച്ച് നമ്മുടെ ഭരണാധികാരികള്‍ ചിന്തിക്കാതിരുന്നത്.

ഭാരതത്തില്‍ ജനാധിപത്യം ഇറക്കുമതിച്ചരക്കല്ലെന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടത് അര്‍ത്ഥപൂര്‍ണമാണ്. മറ്റ് രാജ്യങ്ങള്‍ക്ക് ജനാധിപത്യമെന്നാല്‍ തെരഞ്ഞെടുപ്പും ഭരണവും മാത്രമാണെന്നു പറഞ്ഞു പ്രധാനമന്ത്രി, ഭാരതത്തിന് അതൊരു സംസ്‌കാരവും ജീവിതരീതിയുമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെങ്കിലും സംവാദങ്ങളിലൂടെ അത് പരിഹരിക്കാനും, രാഷ്‌ട്രനിര്‍മാണത്തില്‍ ഒരുമിച്ചു നില്‍ക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാകുകയെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്.  രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നവര്‍ ജനാധിപത്യത്തിന്റെ സാധ്യതകളെ ദുരുപയോഗിക്കുകയാണ്. അതിന് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ അതിശയോക്തിയില്ല. കക്ഷി രാഷ്‌ട്രീയത്തിനപ്പുറം രാഷ്‌ട്രത്തിന്റെ അന്തസ്സിനെക്കുറിച്ചോ ജനതയുടെ ആത്മാഭിമാനത്തെക്കുറിച്ചോ ചിന്തയില്ലാത്ത ഇക്കൂട്ടര്‍ക്ക് എങ്ങനെയും അധികാരത്തിലെത്തിയാല്‍ മതി. ഒന്നും ശരിയാകണമെന്നില്ല. പക്ഷേ ജനങ്ങള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവര്‍ മറന്നുപോകുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളിലൂടെ ഇത് അനുഭവവേദ്യമായിട്ടും വിനാശകാലേ വിപരീതബുദ്ധി എന്നതാണ് രീതി. എന്തായിരുന്നാലും രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം അതിന്റെ എല്ലാ പ്രൗഢിയോടെയും ഉയരുമ്പോള്‍ ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവാകും. 130 കോടി ജനതയും അഭിമാനിക്കും.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.