ആന്തൂര്‍ (കണ്ണൂര്‍): അധികാരം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പണമുണ്ടാക്കാനുളള അവസരമാക്കി മാറ്റിയെന്നും സാധാരണക്കാരന്റെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ഇവര്‍ ജനങ്ങളെ മറക്കുകയാണെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു. എന്‍ഡിഎ ആന്തൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കടമ്പേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പോടെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് മറുപടി നല്‍കും. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുതലാളിമാരായി മാറിയിരിക്കുകയാണ്. ആദര്‍ശവും മൂല്യങ്ങളും ഇവര്‍ക്ക് കൈമോശം വന്നിരിക്കുകയാണ്. ജീര്‍ണ്ണത ബാധിച്ചുകഴിഞ്ഞു. ഇവരുടെ ആദര്‍ശം ആശയത്തിന് പകരം ആമാശമായി മാറിയിരിക്കുകയാണ്. നേതാക്കളുടെ സ്വന്തക്കാര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി. ഈ തെരഞ്ഞെടുപ്പോടെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും.
കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ ഇന്നും വികസനം അന്യംനില്ക്കുകയാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തന്റെയും കുടുംബത്തിന്റെയും ജീവിതം ഭദ്രമാക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത് എന്നതിനാലാണിത്. കമ്മ്യൂണിസ്റ്റ് ആധിപത്യമുളള രണ്ട് ജില്ലകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂരും ആലപ്പുഴയുമാണ് ഈ രണ്ട് ജില്ലകള്‍. ഈ ജില്ലകളില്‍ വ്യവസായങ്ങള്‍ തകരുന്നു, പുതുതായി ആരും വ്യവസായം തുടങ്ങാന്‍ തയ്യാറാവുന്നില്ല, കാര്‍ഷിക മേഖല മുഴുവനായും തകര്‍ന്നു, പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നു. ഇതാണ് കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിലെ സ്ഥിതി.
ഒരു വികസനവും എത്തിനോക്കിയിട്ടില്ലാത്ത നഗരസഭകളിലൊന്നാണ് ആന്തൂര്‍. വ്യവസായം തുടങ്ങാനെത്തിയ പ്രവാസി വ്യവസായിയെ മാനസികമായി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്ത ഭരണകൂടം വികസനത്തിനെതിരാണെന്ന് സ്വയം തെളിയിച്ചവരാണ്. എന്നാല്‍ രാജ്യത്തെ മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറുവര്‍ഷക്കാലം കൊണ്ട് നഗരവികസനത്തിനായി കൊണ്ടുവന്ന അമൃത് പദ്ധതി ഉള്‍പ്പെടെ വിത്യസ്തങ്ങളായ 225 പുതിയ വികസന പദ്ധതികളാണ് രാജ്യത്ത് കൊണ്ടു വന്നത്. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കാണാത്ത കേന്ദ്ര സര്‍ക്കാര്‍ കേരളം ആവശ്യപ്പെട്ടതിനും അപ്പുറം സഹായം നല്‍കിയിട്ടുണ്ട്. ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ക്ഷേമമെന്നതാണ് നരേന്ദ്രമോദിയുടെ നയം. മനുഷ്യത്വമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര.
എല്‍ഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ഖജനാവ് കാലിയായിരിക്കുകയാണ്. മൂന്നര ലക്ഷം കോടിരൂപയുടെ കടക്കാരാണ് കേരളീയര്‍. കിഫ്ബിയില്‍ നിന്നു പോലും കൈയിട്ട് വാരുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടക്കുകയാണ്. ഇടത്-വലത് മുന്നണികള്‍ക്കെതിരെ കണ്ണൂരിലെ ജനങ്ങളും തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നഗരസഭാ പ്രഭാരി കെ.വി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പി.വി. ബാലകൃഷ്ണന് സംസാരിച്ചു. ചടങ്ങില്‍ കെ.ബി. പ്രജില്‍ സംബന്ധിച്ചു. ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രവീന്ദ്രന് കടമ്പേരി സ്വാഗതവും സ്ഥാനാര്‍ത്ഥി കെ.വി. സുജില നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: