ന്യൂദല്‍ഹി: മൂല്യങ്ങളില്‍ അധിഷ്ഠിതമായി നിലനിന്നുകൊണ്ട് ഭാവിയെ നോക്കി കണ്ട സുബ്രഹ്മണ്യ ഭാരതി, തമിഴ് ഭാഷയെയും മാതൃരാജ്യമായ ഇന്ത്യയെയും അദ്ദേഹത്തിന്റെ ഇരു കണ്ണുകളായാണ് പരിഗണിച്ചിരുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
യുവാക്കള്‍ക്ക് സുബ്രഹ്മണ്യ ഭാരതിയില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്. സുബ്രഹ്മണ്യ ഭാരതിയെ സംബന്ധിച്ചിടത്തോളം ഭയം എന്നത് അജ്ഞാതമായിരുന്നു.പൗരാണികവും ആധുനികവും തമ്മിലുള്ള ആരോഗ്യകരമായ മിശ്രണത്തില്‍ ഭാരതിയാര്‍ വിശ്വസിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു .
മഹാകവി സുബ്രഹ്മണ്യഭാരതിയുടെ നൂറ്റിമുപ്പത്തെട്ടാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ഭാരതി ഉത്സവം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദി. ഈ വര്‍ഷത്തെ ഭാരതി അവാര്‍ഡ് ജേതാവും പണ്ഡിതനുമായ സീനി വിശ്വനാഥനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
മഹാ കവിയുടെ കൃതികളും,തത്വവും, ജീവിതവും ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാ ണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹാകവിയുടെ വാ രണാസിയുമായുള്ള അടുത്ത ബന്ധത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. കേവലം 39 വര്‍ഷത്തെ ജീവിതത്തിനുള്ളില്‍ അദ്ദേഹം നിരവധി കവിതകള്‍ എഴുതുകയും, ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയും, പലതിലും മികവ് പുലര്‍ത്തുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ , നമുക്ക്,ശോഭനമായ ഭാവിക്കുള്ള മാര്‍ഗദീപം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുബ്രഹ്മണ്യ ഭാരതിയുടെ, പുരോഗതിയെ കുറിച്ചുള്ള നിര്‍വചനത്തില്‍ പ്രധാന പങ്ക് സ്ത്രീകള്‍ക്ക് ആയിരുന്നു. സ്വതന്ത്രരും ശാക്തീകരിക്കപ്പെട്ട സ്ത്രീകളും ആയിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പ്രധാനം. സ്ത്രീകള്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുകയും ആളുകളോട് കണ്ണില്‍ നോക്കി സംസാരിക്കുകയും ചെയ്യണം എന്ന് അദ്ദേഹം എഴുതി.
നമ്മുടെ യുവാക്കള്‍ക്ക് ഭാരതിയാറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും, എല്ലാവരും അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ച് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാരതിയാറുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വാനവില്‍ കള്‍ച്ചറല്‍ സെന്ററിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: