കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് വിവാദ പരാമര്‍ശം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കെതിരെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. തീ കൊണ്ട് കളിക്കരുതെന്ന് ഗവര്‍ണര്‍ മമതയ്ക്ക് മുന്നറിയിപ്പു നല്കി. ദയയും അന്തസ്സും കാണിച്ച് പരാമര്‍ശങ്ങള്‍ നടത്തണമെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള വ്യക്തിയാണെന്ന കാര്യം മറക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭാരതം ഒന്നാണെന്ന കാര്യം നിങ്ങള്‍ മറക്കരുത്. പുറത്തു നിന്ന് വന്നവര്‍ അക്രമം നടത്തിയെന്ന് പറയുന്നതില്‍ എന്ത് വാസ്തവമാണ് ഉള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു. രാഷ്ട്രത്തിന്റെ ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളൈണെന്ന കാര്യം വിസ്മരിക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ ക്രമസമാധാന നില അധപതിച്ചിരിക്കുന്നുവെന്നാണ് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിക്കുന്നത്.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനു നേരെയുണ്ടായ ആക്രമണം പൊറുക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും ബിജെപി ബംഗാള്‍ ഘടകം വ്യക്തമാക്കി. മമതയുടെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: