Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ ഒഴിഞ്ഞുമാറലിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന

രവീന്ദ്രന്റെ ഒഴിഞ്ഞുമാറലിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇഡിയെ കബളിപ്പിക്കാനുള്ള രവീന്ദ്രന്റെ ആശുപത്രി വാസം സര്‍ക്കാരിന്റെ തിരക്കഥയനുസരിച്ചാണ്. ഇതിനുവേണ്ട ഒത്താശ ആരോഗ്യ വകുപ്പും ചെയ്തു കൊടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 05:21 am IST
in Editorial

കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത സി.എം. രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നതിനു പിന്നിലെ ഒരു തന്ത്രം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും ഒഴിവാക്കുകയെന്നതാണ്. ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യലോ അറസ്റ്റോ ഉണ്ടായാല്‍ അത് വലിയ ചര്‍ച്ചാവിഷയമാകുമെന്നും, വന്‍തോതില്‍ വോട്ടിങ്ങിനെ ബാധിക്കുമെന്നുമാണ് സിപിഎം വിലയിരുത്തുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സ്വര്‍ണ കള്ളക്കടത്തുമായും ലൈഫ് മിഷന്‍ അഴിമതിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറുകള്‍ നല്‍കിയതുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ ചുരുളഴിയുമെന്ന് സിപിഎം ഭയക്കുന്നു. മുഖ്യമന്ത്രിക്കുവേണ്ടി പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബന്ധുവും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ രവീന്ദ്രനാണെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. രവീന്ദ്രനുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും, ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്താല്‍ രവീന്ദ്രന് പല കാര്യങ്ങളും സമ്മതിക്കേണ്ടിവരും. അത് മുഖ്യമന്ത്രിയുടെ നില പരുങ്ങലിലാക്കും. അസുഖ കാരണം പറഞ്ഞ് മൂന്നാം തവണയും രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരിക്കുന്നത് കാപട്യമാണ്.

ജനരോഷം ഭയന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ മടിച്ച മുഖ്യമന്ത്രി കണ്ണൂരില്‍ പോയി തങ്ങുന്നത് അഴിമതികളുടെ തെളിവു നശിപ്പിക്കാനാണെന്ന ആരോപണം ഗൗരവമുള്ളതാണ്. രവീന്ദ്രന്റെ ചോദ്യം ചെയ്യലുമായി ഇതിന് ബന്ധമുണ്ട്. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്നതായിരിക്കും ഇവ. പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥനാണെന്നും, ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നുമൊക്കെ ന്യായീകരിച്ചതുപോലെ രവീന്ദ്രന്റെ കാര്യത്തില്‍ കഴിയില്ല. രവീന്ദ്രന്റേത് പാര്‍ട്ടി നിയമനമാണ്. പതിറ്റാണ്ടുകളായി പിണറായിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന രവീന്ദ്രന്‍ രഹസ്യങ്ങളുടെ ഒരു കലവറയാണ്. ഇങ്ങനെയൊരാള്‍ അന്വേഷണ ഏജന്‍സികളുടെ പിടിയില്‍പ്പെട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നന്നായറിയാം. ഇതുവരെ മൂടിവയ്‌ക്കപ്പെട്ട പല സത്യങ്ങളും പുറത്തുവരും. ഇതോടെ മുഖ്യമന്ത്രി  സ്ഥാനത്തുനിന്നുള്ള പിണറായി വിജയന്റെ രാജിക്ക് സമ്മര്‍ദ്ദമേറും. ഈ അപകടം മുന്നില്‍ക്കണ്ടാണ് എല്ലാ അധികാരവുമുപയോഗിച്ച് രവീന്ദ്രനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. രവീന്ദ്രന്‍ ഒളിച്ചുകളി നിര്‍ത്തണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാവണമെന്നുമൊക്കെ സിപിഎം നിര്‍ദ്ദേശിക്കുന്നതായി ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.  പാര്‍ട്ടി ഇപ്പോഴും നീതിയുടെ പക്ഷത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാധ്യമരംഗത്തെ സിപിഎം സിന്‍ഡിക്കേറ്റ് ഒപ്പിക്കുന്ന പണിയാണിത്.  

രവീന്ദ്രന്റെ ഒഴിഞ്ഞുമാറലിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇഡിയെ കബളിപ്പിക്കാനുള്ള രവീന്ദ്രന്റെ ആശുപത്രി വാസം സര്‍ക്കാരിന്റെ തിരക്കഥയനുസരിച്ചാണ്. ഇതിനുവേണ്ട ഒത്താശ ആരോഗ്യ വകുപ്പും ചെയ്തു കൊടുക്കുന്നു. രവീന്ദ്രന് പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജ് താവളമാക്കിയിരിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. കസ്റ്റംസിന്റെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ എം.ശിവശങ്കറും ഇതേ രീതിയാണ് അവലംബിച്ചത്. പിടികൂടപ്പെടുന്നതിനു മുന്‍പ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതുപോലെയാണ് രവീന്ദ്രനും അത്തരം നീക്കം നടത്തുന്നത്. കഴുത്തുവേദനയാണെന്നും, രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നും രവീന്ദ്രന്‍ ഇഡിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് അന്വേഷണ ഏജന്‍സിയെ കബളിപ്പിക്കാനാണ്. ഇക്കാലയളവിനുള്ളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ സാവകാശവും ലഭിക്കും. ഉത്തരവുണ്ടായില്ലെങ്കിലും ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചാല്‍ തന്നെ അതുപറഞ്ഞ് പിടിച്ചുനില്‍ക്കാമല്ലോ. ഇതിനിടെ കഴിയാവുന്നത്ര തെളിവുകള്‍ നശിപ്പിക്കാം. അന്വേഷണ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസന്വേഷണം തടസ്സപ്പെടാന്‍ ഒരുതരത്തിലും അനുവദിക്കരുത്. ആരോപണ വിധേയര്‍ സാധാരണക്കാരല്ല. ഭരണകൂടത്തെ നിയന്ത്രിക്കുന്നവരാണ്. അധോലോകത്തെപ്പോലെയാണ് ഇവര്‍ പെരുമാറുന്നത്. ഇത്തരക്കാരെ എത്രയും വേഗം പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.