ന്യൂദല്‍ഹി: സ്വകാര്യമേഖലയിലെ വിദേശനിക്ഷേപത്തില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ. കോവിഡ് പ്രതിസന്ധിക്കിടെ സമ്പദ് വ്യവസ്ഥകള്‍ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് ഇന്ത്യയിലെ സ്വകാര്യ കമ്പനികളിലേക്കുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുടെ വലിയ രീതിയിലുള്ള നിക്ഷേപം.
ഈ വര്‍ഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ കമ്പനികളില്‍ 1.09 ലക്ഷം കോടി രൂപ(14.8 ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തി. ചൈനയില്‍ 2020-ല്‍ എത്തിയതാകട്ടെ 4.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും. ഇന്ത്യയിലെത്തിയതിന്റെ മൂന്നിലൊന്ന് മാത്രമാണിത്. കഴിഞ്ഞവര്‍ഷം മുതലാണ് ഇന്ത്യയിലേക്ക് വലിയതോതില്‍ വിദേശനിക്ഷേപം എത്തിത്തുടങ്ങിയത്.
ഇക്കാലത്ത് 10.1 ബില്യണ്‍ ഡോളറാണ് വിദേശ നിക്ഷേപ കമ്പനികള്‍ ഇന്ത്യയില്‍ മുടക്കിയത്. എന്നാല്‍ 2015-18 വരെയുള്ള വര്‍ഷങ്ങളില്‍ 46 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമായി ചൈനയിലെത്തി. ഇക്കാലത്ത് ഇന്ത്യയിലെത്തിയ നിക്ഷേപം 24.6 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഇന്ത്യയേക്കാള്‍ 22 ബില്യണ്‍ ഡോളറോളം അധിക വിദേശ നിക്ഷേപമാണ് ചൈനയ്ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: