Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രവീന്ദ്രനെ സംരക്ഷിക്കുന്നത് അഴിമതി മൂടിവയ്‌ക്കാന്‍; സഹായിക്കുന്നത് മുഖ്യമന്ത്രി; ഇന്നും ഹാജരാകില്ല; ഇഡിയുടെ മുന്നില്‍ നാല് വഴികള്‍

രവീന്ദ്രന്‍ ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആശുപത്രിയില്‍ത്തന്നെ തുടരും. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഇ ഡിയില്‍ നിന്ന് സംരക്ഷിച്ചതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തുന്നത്. അഴിമതി പുറത്തുവരാതിരിക്കാനാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും അന്വേഷണ എജന്‍സിയുടെ 'കൈയില്‍ പെടാതെ' സംരക്ഷിക്കാനാണ് നീക്കം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 10, 2020, 11:07 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍  ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍  എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചു. എന്ന്, എങ്ങനെ വേണമെന്ന് ഉടന്‍ തീരുമാനിക്കും. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.  

രവീന്ദ്രന്‍ ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആശുപത്രിയില്‍ത്തന്നെ തുടരും. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഇ ഡിയില്‍ നിന്ന്   സംരക്ഷിച്ചതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തുന്നത്. അഴിമതി പുറത്തുവരാതിരിക്കാനാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും അന്വേഷണ എജന്‍സിയുടെ ‘കൈയില്‍  പെടാതെ’ സംരക്ഷിക്കാനാണ് നീക്കം.

പാര്‍ട്ടിനിര്‍ദ്ദേശം രവീന്ദ്രന്‍ തള്ളിയത് മുഖ്യമന്ത്രിയുടെ ബലത്തിലാണ്. സ്വര്‍ണക്കടത്ത് കേസില്‍ സംശയ നിഴലിലുള്ള യുഎഇ കോണ്‍സുലേറ്റുമായും പ്രതി സ്വപ്നയുമായും ബന്ധമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രവീന്ദ്രനെ പിന്തുണച്ച് ഇന്നലെ  പ്രസ്താവന നടത്തിയിരുന്നു. ഇത്  പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നതയാണ്  വ്യക്തമാക്കുന്നതെന്ന് രാഷ്‌ട്രീയ നീരീക്ഷകരും വിലയിരുത്തുന്നു. രവീന്ദ്രന്‍ സത്യസന്ധനാണ്, മൂന്നല്ല മുപ്പതു തവണ നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ എന്തു ചെയ്യും എന്നൊക്കെയാണ് കടകംപള്ളി പറഞ്ഞത്. സി.എം. രവീന്ദ്രന്‍ മൂന്നാം തവണയാണ്  ഇഡിയുടെ സമന്‍സിനോടും  ആവശ്യത്തോടും നിസ്സഹകരിക്കുന്നത്.  

നാല് നടപടികള്‍ ഇ ഡിക്ക് സ്വീകരിക്കാം.  ഒന്ന്, രവീന്ദ്രന്റെ രോഗവും ചികിത്‌സയും സംബന്ധിച്ച് പരിശോധന നടത്തണമെന്ന് കോടതിയോടാവശ്യപ്പെട്ടാല്‍ കോടതി വിദഗ്ധ സംഘത്തെ നിയോഗിക്കും. പക്ഷേ, ആരോഗ്യപ്രശ്‌നമായതിനാല്‍ അക്കാര്യത്തില്‍ സംശയിക്കേണ്ടെന്നാണ് ഇ ഡിയുടെ പക്ഷം. രണ്ട്, രവീന്ദ്രനെതിരെ തെരച്ചില്‍ വാറണ്ട് നേടി റെയ്ഡ് നടത്താം. മൂന്ന്: രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധം വ്യക്തമാണെന്ന് ബോധ്യപ്പെട്ട്  രവീന്ദ്രനെ അറസ്റ്റു ചെയ്യാം. നാല്: അറസ്റ്റിനൊപ്പം രവീന്ദ്രന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. തുടര്‍നടപടിക്ക് ഏജന്‍സി ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശം കാക്കുകയാണ്. രാഷ്‌ട്രീയ ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടകൊടുക്കാതുള്ള നടപടിക്കാണ് ഏജന്‍സിയും ശ്രദ്ധിക്കുന്നത്.

ശിവശങ്കറിന്റെ കാര്യത്തില്‍  സര്‍ക്കാര്‍ കാര്യമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നും  പറഞ്ഞ്  സിപിഎമ്മിനും നേതൃത്വത്തിനും രക്ഷപ്പെടാമായിരുന്നു. എന്നാല്‍ രവീന്ദ്രന്‍ പാര്‍ട്ടിക്വാട്ടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയ ആളായതിനാല്‍ സിപിഎമ്മിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാവില്ല. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവന്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍, പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് രവീന്ദ്രന്‍ വീണ്ടും ആശുപത്രിയിലായതെന്നാണ് സൂചന.

രവീന്ദ്രനെ ചോദ്യംചെയ്താല്‍ തൊട്ടടുത്ത ദിവസം കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തുമെന്നാണ്  വിലയിരുത്തല്‍. ഇതുവരെ കേസില്‍ പ്രതിചേര്‍ക്കുകയോ പേരു പറയുകയോ ചെയ്യാത്ത സുപ്രധാന വ്യക്തികളുടെ പേര് പുറത്തുവരും. രവീന്ദ്രനില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് അറിയേണ്ടത് സ്വര്‍ണക്കടത്ത്-അനുബന്ധ ഇടപാടുകളില്‍ മൂന്നു പേര്‍ക്കുള്ള പങ്കാണ്. സര്‍ക്കാര്‍ ഇടപാടുകളില്‍ ഊരാളുങ്കല്‍ കമ്പനിക്കുവേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തവരില്‍ ഈ മൂന്നുപേരുടെ ഇടപെടലും അറിയാനുണ്ട്. ഇക്കാരണത്താല്‍ രവീന്ദ്രന്‍, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പു കഴിയുംവരെ ചോദ്യംചെയ്യപ്പെടരുതെന്ന് ചില തല്‍പരകക്ഷികള്‍ക്ക് നിര്‍ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.