തൊടുപുഴ: തൊടുപുഴ നഗരത്തില്‍ വോട്ടെടുപ്പ് ദിവസം രാത്രിയുണ്ടായ അടിപിടിയില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. വോട്ടെടുപ്പിന് പിന്നാലെ ഇരു വിഭാഗത്തിൽ പെട്ട പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍പ്പെട്ട 28 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പംകല്ല് താളിക്കുഴയ്‌ക്കല്‍ അജാസ് (43), കെ.കെ. ആര്‍ ജങ്ഷന്‍ കണിയാപറമ്പില്‍ ജിബു കെ. ജമാല്‍(33), വെങ്ങല്ലൂര്‍ ഷാപ്പുംപടി പുത്തിരിയില്‍ ദിലീപ്(45), തൊടുപുഴ ചന്തക്കുന്ന് മുണ്ടയ്‌ക്കല്‍ ഷമീര്‍(30) എന്നിവരെയാണ് തൊടുപുഴ സിഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ചിത്രം പകര്‍ത്താനോ ഇതിനുള്ള സൗകര്യമൊരുക്കാനോ പോലീസ് തയ്യാറായില്ല. പലതവണ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ഭയം ഉള്ളതുപോലെ ആയിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷരീഫിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. അക്രമത്തില്‍ സ്ഥാനാര്‍ത്ഥിക്കും സഹോദരനും ഭാര്യക്കും മക്കള്‍ക്കും പരുക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെ അക്രമി സംഘം വീട് കയറി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‌ലിം ലീഗിലെ സി.കെ. ഷരീഫും എല്‍ഡിഎഫിലെ സിപിഐ പ്രതിനിധി മുഹമ്മദ് അഫ്സലും തമ്മില്‍ മത്സരം നടന്ന വാര്‍ഡാണിത്. പോളിംഗിന് ശേഷം ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കെകെആര്‍ ജങ്ഷനിലെത്തി സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു.
സി.കെ. ഷരീഫും കുടുംബവും ചികില്‍സ തേടി എത്തിയ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീമിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. ഇതേ സമയം ഇവിടെ എത്തിയ സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിനോട് സമാധാന പാതയില്‍ മുന്നോട്ട് പോകണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഏരിയാ സെക്രട്ടറി തിരിച്ചു പോയി അല്‍പ സമയത്തിനകം നാല്‍പതോളം വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആശുപത്രിക്കുള്ളിലേക്ക് കയറുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ വീണ്ടും ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഇവിടെ ഉണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
അതേ സമയം പകല്‍ സിപിഎമ്മും രാത്രി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഭരണത്തിന്റെ തണലില്‍ ഇതിനെല്ലാം പോലീസും സൗകര്യമൊരുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: