ഇടുക്കി: ജില്ലയില്‍ വിവിധയിടങ്ങളില്‍ പിപിഇ കിറ്റ് ധരിച്ച് കൊറോണ രോഗികളും ക്വാറന്റൈനില്‍ കവിഞ്ഞവരും വോട്ട് ചെയ്യാനെത്തി. തൊടുപുഴ മണക്കാട് പഞ്ചായത്തിലെ 8-ാം വാര്‍ഡിലും നഗരസഭയിലെ 33-ാം വാര്‍ഡില്‍പ്പെട്ട സെന്റ് സെബാസ്റ്റിയന് യുപി സ്കൂളിലും കൊറോണ രോഗികള്‍ വോട്ട് ചെയ്തു.
അടിമാലി പഞ്ചായത്ത് പരിധിയില്‍ കൊവിഡ് പോസറ്റീവായ 9 പേര് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തി. അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ക്രമീകരിച്ച ബൂത്തില്‍ 2 പേരും വിവേകാനന്ദ സ്കൂളില്‍ ക്രമീകരിച്ച ബൂത്തില്‍ 5 പേരും പതിനാലാംമൈലിലെ ബൂത്തില്‍ 2 പേരും കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു.
മൂന്നാറിലും ഒരാള്‍ വോട്ട് ചെയ്യാനെത്തി. ഇത്തരത്തില്‍ ആകെ വോട്ട് ചെയ്തവരുടെ കണക്ക് ലഭ്യമായി വരുന്നതേയുള്ളൂ. ആദ്യം അഞ്ച് മണി വരെ പൊതുജനങ്ങള്‍ക്കും പിന്നീട് ആറ് വരെ കൊറോണ രോഗികള്‍ക്കും വോട്ട് ചെയ്യാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. എന്നാല്‍ വൈകിട്ടോടെയെത്തിയ പുതിയ ഉത്തരവനുസരിച്ച് ആറ് മണിക്ക് മുമ്പെത്തിയ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരം നല്കി.
അഞ്ച് മണിക്ക് ശേഷം പലയിടത്തും പിപിഇ കിറ്റ് ധരിച്ച് രോഗികളെത്തി വോട്ട് ചെയ്തത് ഈ തെരഞ്ഞെടുപ്പിലെ അപൂര്‍വ കാഴ്ചയായി. ഈ സമയം ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ചാണ് ബൂത്തിലിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: