തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ ഭരണം പട്ടികജാതി വര്‍ഗ്ഗ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചതായും കേരളത്തിലെ പട്ടിക വിഭാഗ ജനത ഇത്തവണ ബിജെപിക്കൊപ്പം അണിനിരക്കുമെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
കേരളത്തിലെ പട്ടിക വിഭാഗ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളാണ്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം പൂര്‍വാധികം ശക്തിയോടെ പാര്‍ലമെന്റില്‍ പാസ്സാക്കി രാജ്യത്തെ പട്ടികജാതി വിഭാഗത്തെ സംരക്ഷിച്ച മോദി സര്‍ക്കാരിന്റെ നടപടി പട്ടിക വിഭാഗത്തിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പട്ടിക വിഭാഗത്തിന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും സാംസ്‌കാരികപരമായും ഉയര്‍ത്തുവാന്‍ സാധിച്ചു. പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല്‍ യോജന, ഇന്‍ഷുറന്‍സ് പദ്ധതി, സുകന്യ സമൃദ്ധിയോജന, പിഎം കൃഷി സമ്മാന്‍ നിധി, ജന്‍ധന്‍ യോജന, സൗഭാഗ്യ പദ്ധതി തുടങ്ങിയ എല്ലാ പദ്ധതികളും പട്ടിക വിഭാഗത്തിന് ഗുണകരമായി.
പട്ടിക വിഭാഗ സമൂഹം ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യത്തിലേക്ക് കേരളത്തില്‍ രാഷ്‌ട്രീയ പരിവര്‍ത്തനമുണ്ടായിരിക്കുന്നു. കോടിക്കണക്കിനു രൂപയുടെ ഫണ്ടും പദ്ധതികളുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ചെലവഴിച്ചത്.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തില്‍ 1,71,469 പട്ടികജാതി കുടുംബങ്ങള്‍ക്കും 56,685 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇത്രയുംകാലം വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വിധിയെഴുതിയ പട്ടികവിഭാഗ ജനത ബിജെപിയുടെ കൂടെ അണിനിരക്കുമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: