കൊല്ലം: മണ്ട്രോതുരുത്തിലെ ഹോംസ്റ്റേ ഉടമയുടെ കൊലപാതകം സിപിഎം ആസൂത്രിതമായി നടപ്പാക്കിയതെന്ന് ബിജെപി. എന്നാല്‍ സംഭവം ബിജെപിയുടെ തലയ്ക്ക് കെട്ടിവച്ച് തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഎം നേതൃത്വത്തിന്റെ ശ്രമമെന്നും ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മരിച്ച മണിലാലും കൊന്ന തുപ്പാശ്ശേരില്‍ അശോകനും സിപണ്ടിഎമ്മുകാരാണ്. മരിച്ചയാളിനോ കൊന്ന അശോകനോ ബിജെപണ്ടിയോ ആര്‍എസ്എസോ ആയി യാതൊരു ബന്ധവുമില്ല. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇവര്‍ തമ്മിലുള്ള വ്യക്തിപരമായ വഴക്കാണ് കൊലയില്‍ കലാശിച്ചത്.
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച് സിപിഎം നേതാക്കളും പാര്‍ട്ടി ചാനലും രംഗത്തുവന്നത് ദുരൂഹമാണ്. ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ട്രോതുരുത്തിലെ സൈ്വര്യജീവിതത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് സിപിഎം ക്രിമിനലുകളാണ്. സിപിഎമ്മിന്റെ അതിക്രമങ്ങള്‍ക്ക് അറുതിവരുത്താനായി മണ്‍ട്രോതുരുത്തു വാസികള്‍ ഇക്കുറി ബിജെപിക്ക് വോട്ടുചെയ്യും. പഞ്ചായത്തുഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പാര്‍ട്ടിയുടെ പ്രാദേശിക-ജില്ലാ നേതാക്കള്‍ ഈ കൊലപാതകത്തെ ബിജെപിയുടെ തലയ്ക്ക് കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പോലീസിന്റെ അന്വേഷണം നേര്‍വഴിക്കാണ് ഇതുവരെ പേണ്ടായത്. ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്ത പോലീസുദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: