തൃശൂര്‍: ഇടത്-വലത് മുന്നണി1കള്‍ക്ക് വോട്ടര്‍മാരെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇരു മുന്നണികളും അവിശുദ്ധ സഖ്യം ഉണ്ടാക്കി കഴിഞ്ഞെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ തൃശൂര്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോ ദിവസം ചെല്ലും തോറും രാജ്യത്ത് കോണ്‍ഗ്രസ് ഇല്ലാതായികൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ സ്ഥിതിയും വ്യത്യസ്്തമല്ല. അവര്‍ കേരളത്തില്‍ മാത്രമായി ചുരുങ്ങി. അതും ഇല്ലാതാവുന്ന സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ അദ്ദേഹം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് രഘുനാഥ്.സി. മേനോന് അധ്യക്ഷനായി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാല്‍, ബേബി റാം, ജില്ലാ സെക്രട്ടറി ഡി. രാജേന്ദ്രന്, ബിഡിഎംഎസ് ജില്ലാ പ്രസിഡന്റ് അജിതാ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. ഒളരിയില്‍ ബിഡിജെഎസ് മേഖല കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. കാര്ത്തികേയന് അധ്യക്ഷനായി.അവിശുദ്ധ സഖ്യത്തില്‍: തുഷാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: