Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സ്ത്രീ മുന്നേറ്റം ഇനി ബിജെപിയിലൂടെ; വികസനഫലങ്ങള്‍ എല്ലാവരിലേക്കും ഒരുപോലെയെത്തുകയെന്നതാണ് പാര്‍ട്ടി നയം

കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ജില്ലാ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രാജി പ്രസാദ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലുവാതുക്കലില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ അവിടെ വിജയിക്കുമെന്നാണ് പ്രതീക്ഷ.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Dec 6, 2020, 04:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ബിജെപി സമീപിക്കുന്നത് വളരെ ഗൗരവത്തോടെയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണത്തില്‍ വരെ അത് പ്രകടം. പഞ്ചായത്തുകളിലും നഗരസഭകളിലും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലുമെല്ലാം പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളെയാണ് മത്സര രംഗത്തിറിക്കിയത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ജില്ലാ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രാജി പ്രസാദ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലുവാതുക്കലില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ അവിടെ വിജയിക്കുമെന്നാണ് പ്രതീക്ഷ. എന്നും സ്ത്രീപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന,  രാജി പ്രസാദ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്ത്രീപക്ഷ സമീപനങ്ങളെക്കുറിച്ച് സംസാരിക്കുന്നു

ഈ സര്‍ക്കാര്‍ സ്ത്രീ പക്ഷത്തോട് എത്രത്തോളം  ചേര്‍ന്നു നില്‍ക്കുന്നു?

മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഭോക്താക്കള്‍ എല്ലാ വിഭാഗം ജനങ്ങളുമാണ്. വികസനഫലങ്ങള്‍ എല്ലാവരിലേക്കും ഒരുപോലെയെത്തുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നയം. അതിനുള്ള പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. എങ്കിലും സ്ത്രീകളുടെ ഉന്നമനത്തിനും

ക്ഷേമത്തിനും മോദി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നു. എന്നും പിന്നില്‍ നില്‍ക്കുകയും പിന്നാക്കം പോകുകയും ചെയ്തിരുന്ന സ്ത്രീയല്ല ഇന്നത്തെ ഭാരതത്തില്‍. പുരുഷകേന്ദ്രീകൃതമായ കാര്യനിര്‍വഹണവും ജീവിത സാഹചര്യങ്ങളുമുണ്ടായിരുന്ന രാജ്യത്ത് സ്ത്രീക്ക് പുരുഷനൊപ്പമോ അതിനും ഒരുപടി മുന്നിലോ  പരിഗണനയും സ്ഥാനവും ലഭിക്കുന്ന സാഹചര്യമാണ് ഇന്ന്. മോദി സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളാണ് അതിനു കാരണം. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടു മുതല്‍ പ്രധാനമന്ത്രി മാതൃവന്ദന യോജന വരെയുള്ള പദ്ധതികള്‍ സ്ത്രീകളുടെ ക്ഷേമം പരിരക്ഷിക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

സ്ത്രീകള്‍ കൂടുതലായി ബിജെപിയിലേക്ക് വരുന്നുണ്ടല്ലോ?

ഇപ്പോള്‍ ബിജെപിക്കൊപ്പം സഞ്ചരിക്കാന്‍ നിരവധി സ്ത്രീകള്‍ മുന്നോട്ടുവരുന്നു. പ്രക്ഷോഭങ്ങളില്‍ വരെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളാണ്. അതിനു കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്. മോദിജിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളുടെ പ്രയോജനം കേരളത്തിലെ സ്ത്രീകള്‍ക്കും ലഭിക്കുന്നുണ്ട്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം മാത്രം നല്‍കി.  

ഏതൊക്കെ പദ്ധതികളാണ് നരേന്ദ്ര മോദി സ്ത്രീകള്‍ക്കായി നടപ്പിലാക്കിയത്?

മോദി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യം നടപ്പിലാക്കിയ ജനപ്രിയ തീരുമാനമാണ് എല്ലാവര്‍ക്കും സീറോ ബാലന്‍സില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്ന പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് സ്ത്രീകള്‍ക്കാണ്. വീടുകളില്‍ പു

രുഷന്മാര്‍ക്കാണ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. എന്നാല്‍ ജന്‍ധന്‍ യോജനയിലൂടെ സ്ത്രീകള്‍ക്കും അക്കൗണ്ട് ഉണ്ടായപ്പോള്‍ അവരില്‍ സമ്പാദ്യശീലം വളര്‍ന്നു. സ്വയം പര്യാപ്തയാകണമെന്ന മോഹത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു അത്. വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ സഹായം ഈ അക്കൗണ്ടിലേക്ക് വന്നു തുടങ്ങി.  

2015 ജനുവരി 22നാണ് സുകന്യ സമൃദ്ധി യോജന പ്രഖ്യാപിച്ചത്. പെണ്‍കുട്ടികളുടെ പഠനത്തിനും വിവാഹത്തിനും ഉതകുന്ന പദ്ധതിയാണിത്. പ്രധാനമന്ത്രി മുദ്രായോജന വഴി ആയിരക്കണക്കിന് സ്ത്രീകളാണ് സ്വയംതൊഴില്‍ സംരംഭകരായത്. മുദ്രാലോണ്‍ എടുത്ത് ചെറുകിട വ്യവസായങ്ങളാരംഭിച്ച് ജീവിതം കരുപ്പിടിപ്പിച്ചവര്‍ ആയിരക്കണക്കിന് കേരളത്തിലുമുണ്ട്. വീട്ടമ്മമാരെ ഉദ്ദേശിച്ച് നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന. ഗ്യാസ് കണക്ഷന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് വലിയതോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.

പെണ്‍കുട്ടികളുടെ ജീവിതനിലവാരവും വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കുന്നതിനായാണ് ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. മാതാപിതാക്കളുടെ ഒറ്റപ്പെണ്‍കുട്ടിക്ക് വര്‍ഷം 24,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണിത്. ആറു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ട്യൂഷന്‍ ഫീസ് ഇനത്തില്‍ 30,000 രൂപ വരെ നല്‍കുന്ന പ്രഗതി സ്‌കോളര്‍ഷിപ്പ് പദ്ധതിയുമുണ്ട്. മോദി പ്രഖ്യാപിച്ച ‘മഹിളാ ഇ-ഹാട്ട്’ വനിതാ സംരംഭകര്‍ക്കായുള്ള ഓണ്‍ലൈന്‍ വിപണന വേദിയാണ്.  

ഇതെല്ലാം കേരളത്തില്‍ നടപ്പാക്കുന്നുണ്ടോ?

നമുക്ക് നേരിട്ട് ഈ പദ്ധതികളിലെല്ലാം ചേരാം. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമില്ല. സുകന്യ സമൃദ്ധി യോജനയില്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് അക്കൗണ്ട് തുടങ്ങേണ്ടത്. മഹിളാ ഇ-ഹാട്ട് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേകം സെന്ററുകളാരംഭിക്കണം. എന്നാല്‍ കേരളം ഇതില്‍ നിന്ന് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി വില്‍ക്കാം. വലിയതോതില്‍ സാധ്യതകളുള്ള പദ്ധതിയായിരുന്നു ഇത്.

കേരളത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഈ പദ്ധതികളുടെയെല്ലാം ഗുണഭോക്താക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്ത്രീകള്‍ക്ക് സ്‌നേഹമുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതെല്ലാമാണ്. മുത്തലാഖ് നിരോധനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാരിന്റേത്.

ഈ തെരഞ്ഞെടുപ്പിലും മോദിയുടെ പദ്ധതികളും പ്രവര്‍ത്തനവും പ്രതിഫലിക്കും. സ്ത്രീ സമൂഹത്തിന് ഇനി രക്ഷയും അത്താണിയും ബിജെപിയാണ്.

Tags: bjpcandidateഅഭിമുഖംതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദക്ഷിണേന്ത്യ ബിജെപി മുക്തമായി എന്ന വാദം വ്യാജ വംശീയത സൃഷ്ടിക്കുന്നതിന്റെ ഭാഗം; ഭാരതത്തെ ബാള്‍കനൈസ് ചെയ്യാനുള്ള ശ്രമമെന്ന് സായ് ദീപക്
India

ദക്ഷിണേന്ത്യ ബിജെപി മുക്തമായി എന്ന വാദം വ്യാജ വംശീയത സൃഷ്ടിക്കുന്നതിന്റെ ഭാഗം; ഭാരതത്തെ ബാള്‍കനൈസ് ചെയ്യാനുള്ള ശ്രമമെന്ന് സായ് ദീപക്

പ്രതികാര ബുദ്ധിയില്ല, ഉള്ളത് സ്‌നേഹവും സംരക്ഷണവും മാത്രം; ബിജെപിയെ കൈവിട്ട ചിന്ദ്‌വാരയില്‍ വിജയമന്ത്രവുമായി ശിവരാജ് സിങ് ചൗഹാന്‍
India

പ്രതികാര ബുദ്ധിയില്ല, ഉള്ളത് സ്‌നേഹവും സംരക്ഷണവും മാത്രം; ബിജെപിയെ കൈവിട്ട ചിന്ദ്‌വാരയില്‍ വിജയമന്ത്രവുമായി ശിവരാജ് സിങ് ചൗഹാന്‍

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി
Kerala

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി

വിജയാഹ്ലാദ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ കേസ്
Kerala

‘പുതിയ കേരളം മോദിക്കൊപ്പം’ -എന്‍ഡിഎ പദയാത്ര ജനുവരിയില്‍; മുന്നണി വിപുലീകരണം ഉടന്‍

ഡിഎംകെയുടെ ഒരു വിക്കറ്റ് വീണു; ഗോമൂത്രപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് സെന്തില്‍ കുമാര്‍; ഇനി സ്റ്റാലിന്റെ മകന്‍ മാപ്പ് പറയുന്നതെന്ന്?
India

ഡിഎംകെയുടെ ഒരു വിക്കറ്റ് വീണു; ഗോമൂത്രപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് സെന്തില്‍ കുമാര്‍; ഇനി സ്റ്റാലിന്റെ മകന്‍ മാപ്പ് പറയുന്നതെന്ന്?

പുതിയ വാര്‍ത്തകള്‍

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

14കാരിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയിൽ നാലു പേർ പോലീസിന്റെ പിടിയിൽ

മനുഷ്യക്കടത്ത്; രാജ്യത്ത് പിടിയിലായത് 44 പേർ, അഞ്ച് മെഡ്യൂളുകൾ തകർത്ത് എൻഐഎ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന; കർണാടകയിലും മഹാരാഷ്‌ട്രയിലുമായി 44 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist