കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ-ഭീകരവാദമയക്കുമരുന്ന് സംഘങ്ങളുടെ താവളമാവുകയും പാര്‍ട്ടി സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും ചെയ്തതോടെ കേരളത്തിലെ അവസാന പ്രതീക്ഷയും സിപിഎമ്മിന് നഷ്ടപ്പെടുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ 34,35,36 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളായ ആശ, വൈശാഖ്, വി.കെ. സുധാകരന് എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി കേസുകളില്‍ കുടുങ്ങി യുഡിഎഫ് നേതൃത്വം ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ബിജെപി ഒരു ശുഭ പ്രതീക്ഷയായി ആളുകളുടെ മുന്നില്‍ ഉയര്‍ന്നുവരികയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും ഈ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി. മോഹനന് അദ്ധ്യക്ഷനായി. വി.കെ. ജയന്, എസ്.ആര്. ജയ്കിഷ്, രജനീഷ് ബാബു, പീതാംബരന്, എസ്.കെ. ഷംജിത് എന്നിവര്‍ സംസാരിച്ചു.
അരിക്കുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെ സിപിഎം ഇറക്കാത്തത് നാണക്കേട് കൊണ്ടാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. അരിക്കുളം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ പോലും മുഖ്യമന്ത്രിയുടെ മുഖം വെക്കാന്‍ പറ്റാത്ത രീതിയില്‍ മുഖം വികൃതമായിരിക്കുകയാണ്. അനുദിനം അഴിമതിയുടെ പുതിയ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുമ്പോള്‍ തലയില്‍ മുണ്ടിട്ട് ജനങ്ങളില്‍ നിന്ന് ഒളിച്ച് പോകുന്ന എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറമ്പത്ത് ഭാസ്ക്കരന്‍ അദ്ധ്യക്ഷനായി. സ്ഥാനാര്‍ത്ഥി പ്രതീപന് കണ്ണമ്പത്ത്, ടി. ബാലസോമന്‍, തറമല്‍ രാഗേഷ്, ഇ. രാധാകൃഷ്ണന്, ശ്രീജിത്ത് കല്ലാട്, കെ.പി. ഷാലു എന്നിവര്‍ സംസാരിച്ചു.
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുജീഷ് മാസ്റ്റര്‍ കല്ലാട്ടിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഗോപിനാഥന്, ബാലുശ്ശേരി ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥി ഷൈനി ജോഷി, ബാലുശ്ശേരി ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥി സി. മോഹനന്, സുരേഷ് ബാലുശ്ശേരി, എം.സി. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പൂനൂര്: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. ഷിജിലാലിനൊപ്പം ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വോട്ടഭ്യര്‍ത്ഥിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, പി.സി. വിജേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നരിക്കുനി: പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ബിജെപി കുടുംബ സംഗമം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനരേഖ പ്രകാശനവും നിര്‍വഹിച്ചു. പി.പി. നളിനാക്ഷന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവളളി, വാര്‍ഡ് സ്ഥാ നാര്‍ത്ഥി മനോജ് നടുക്കണ്ടി, ബ്ലോക്ക് സ്ഥാനാര്‍ത്ഥി അരുണ്‍ പ്രസാദ്, ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥി കെ.ശശീന്ദ്രന്, അഡ്വ. ബിജു പടിപ്പുരയ്ക്കല്‍, എന്‍.പി. രാമകൃഷ്ണന്, സുരീഷ് ലാല്‍ , സന്തോഷ് അയോധ്യ, എം.പി. രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: