കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം മികച്ച വിജയം കൊയ്യുമെന്ന് മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം. വയനാട് ജില്ല മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്. സംഘപരിവാര്‍ സംഘടനകളിലെ നന്മ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജാതി ഭേദമന്യേ വികസനങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വിവിധ മൈനോരിറ്റി സ്കോളര്‍ഷിപ്പുകളും മുത്തലാഖ് നിരോധനവും നരേന്ദ്ര മോദി സര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയുന്ന വികസനങ്ങള്‍ ആണ്. വയോ വന്ദന്‍ യോജന, ജല്‍ജീവന്‍ പദ്ധതി, മുദ്ര ലോണ്‍, മാതൃവന്ദന്‍ യോജന, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയവ ജനക്ഷേമ പദ്ധതികളില്‍ ചിലത് മാത്രമാണ്. കിസാന്‍ സമ്മാന്‍ നിധി പ്രകാരം 83 കോടി രൂപയാണ് വയനാട്ടില്‍ മാത്രം ഇതുവരെ നല്‍കിയത്. ജാതിമതഭേദമന്യേ എല്ലാവര്ക്കും ഈ പദ്ധതികള്‍ നടപ്പിലാക്കി. സി എഎ വളച്ചൊടിക്കുന്ന ദുഷ്ട ശക്തികളെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത്തവണ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ കൂടുതലായുണ്ട്. ഇതില്‍ ന്യൂനപക്ഷ സ്ത്രീകളുമുണ്ട്. അവരെല്ലാം നില്‍ക്കുന്നത് താമര ചിഹ്നത്തിലും ആണ്.
സമ്പൂര്‍ണ വൈദ്യുതീകരണവും, സമ്പൂര്‍ണ്ണ പാര്‍പ്പിട നിര്‍മ്മാണവും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ്. എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ എത്തി. എന്നാല്‍ ഇവയില്‍ പലതും കേരളസര്‍ക്കാര്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കൈക്കലാക്കുന്നു. ഇവ ജനങ്ങള്‍ മനസ്സിലാക്കി എന്നും ജനങ്ങള്‍ സത്യത്തിന് വോട്ടു ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നഷ്ടം വരാത്ത രീതിയില്‍ പണം വിനിമയം ചെയ്യാന്‍ പറ്റി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് എന്നും നിവേദിത പറഞ്ഞു. ഇടനിലക്കാരില്ലാതെ സ്വന്തംനിലയ്ക്ക് മാര്‍ക്കറ്റില്‍ തങ്ങളുടെ കൃഷി വിളകള്‍ വില്ക്കുവാന് ഇതിലൂടെ കര്‍ഷകര്‍ക്ക് സാധിക്കും. ഇടനിലക്കാരില്ലാത്തതിനാല്‍ മുഴുവന്‍ പൈസയും കര്‍ഷകരുടെ കയ്യില്‍ തന്നെ എത്തിച്ചേരും. ഇടതു വലതു മുന്നണികളുടെ ഭരണത്തില്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്.
ഇരുമുന്നണികളും അഴിമതിയില്‍ കുളിച്ചു നില്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഇരുമുന്നണികളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നുമില്ല. സാധാരണ ജനങ്ങളിലേക്ക് വികസനം എത്തുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് ഉണ്ടെന്നും ഇടതു വലതു മുന്നണികളുടെ അഴിമതി അവസാനിപ്പിക്കേണ്ടതുണ്ട് എന്നും നിവേദിത പറഞ്ഞു. ജില്ലാ അധ്യക്ഷ ലളിതാ വത്സന് അധ്യക്ഷയായി. ജില്ലാ ഉപാധ്യക്ഷ രമ വിജയന്, മണ്ഡലം ജനറല്‍ സെക്രട്ടറി സിന്ധു അയിര വീട്ടില്‍, കൗണ്‍സിലര്‍ ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: