കരിമണ്ണൂര്‍: കൊറോണ രോഗിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതിരുന്നിട്ടും ഫലം നെഗറ്റീവ് ആയിട്ടും നിരീക്ഷണത്തിലിരുന്ന് വോട്ട് തേടേണ്ടിവന്നതിനാല്‍ പ്രചാരണം ഹൈടെക് ആക്കിയിരിക്കുകയാണ് ഒരു സ്ഥാനാര്‍ത്ഥി.
സോഷ്യല്‍ മീഡിയകള്‍ വഴിയും വീഡിയോ കോള്‍ വഴിയുമാണ് കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര് വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അംബിക വിജയന് വോട്ട് തേടുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ അംബികാ ഇക്കുറി വിജയ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയിരിക്കുന്നത്.
വീടുകളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ ആണ് വീഡിയോകോള്‍ വഴി സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാരും തമ്മിലുള്ള കൂടിക്കാഴ്ച ഉറപ്പുവരുത്തുന്നത്. ഇത് സാധികാത്ത ഇടങ്ങളില്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് സ്ഥാനാര്‍ത്ഥി തന്നെ നേരിട്ട് വിളിച്ച് വോട്ട് അഭ്യര്ത്ഥിക്കുകയാണ.്
തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ആരെയും വിട്ടുപോകാതെ ഫോണിലൂടെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അംബിക. കൊറോണ പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതിരുന്നിട്ടും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് അംബിക പറയുന്നു. വിജയ സാധ്യതക്ക് മങ്ങലേല്‍പ്പിക്കാനുള്ള ചിലരുടെ തന്ത്രമായിരുന്നു ഇതെന്നാണ് സംശയിക്കുന്നത്. ആദ്യ ഘട്ട ഗ്രഹസമ്പര്ഗത്തിന് ശേഷമാണ് നിരീക്ഷണത്തില്‍ പോയത്.
രോഗി ഭര്‍ത്താവിന്റെ കടയില്‍ എത്തിയിരുന്നു എന്നറിഞ്ഞ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ രോഗി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് പറഞ്ഞ പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ സ്ഥാനാര്‍ത്ഥിക്ക് വീടിന് പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ.
ജനങ്ങള്‍ക്ക് സുപരിചിതയും വാര്‍ഡിലെ ഏക വനിത സ്ഥാനാര്‍ത്ഥിയുമായ അംബിക പ്രതിസന്ധി ഘട്ടത്തിലും വിജയപ്രതീക്ഷ കൈവിടാതെ പ്രചാരണ രംഗത്ത് തുടരുകയാണ്. കോണ്‍ഗ്രസിന്റെ എ.എന്‍. ദിലീപ് കുമാറും എല്‍ഡിഎഫ് സ്വതന്ത്രനായി ദേവസ്യയുമാണ് മത്സര രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: