ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ്, പാക് ഭീഷണികളെ നേരിടാന്‍ സജ്ജമാകുന്നതിന്റെ ഭാഗമായി ഇന്ത്യ കഴിഞ്ഞ ആഴ്ച പത്ത് ആകാശ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. ശത്രുവിന്റെ യുദ്ധവിമാനങ്ങളെ തകര്‍ക്കാര്‍ തക്ക പ്രഹര ശേഷിയുള്ള ആകാശ് മിസൈലിന്റെ വിവിധ വേര്‍ഷനുകളാണ് ആന്ധ്രയിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിങ് റേഞ്ചില്‍ വ്യോമസേന പരീക്ഷിച്ചത്. എല്ലാ മിസൈലുകളും ലക്ഷ്യം ഭേദിച്ചെന്ന് സൈനിക വക്താവ് പറഞ്ഞു.
ലഡാക്കില്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നതടക്കമുള്ള ആകാശ് മിസൈല്‍ സംവിധാനങ്ങളാണ് വീണ്ടും പരീക്ഷിച്ചത്. ശത്രുവിന്റെ പോര് വിമാനങ്ങളെയും മിസൈലുകളെയും ഹെലികോപ്റ്ററുകളേയും തകര്‍ക്കാന്‍ കഴിവുള്ള ആകാശ് മിസൈലുകള്‍ കിഴക്കന്‍ ലഡാക്കില്‍ നേരത്തേതന്നെ വിന്യസിച്ചിരുന്നു.
അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ കഴിവുള്ള മിസൈലാണ് ആകാശ് മിസൈലുകള്‍. പര്‍വത പ്രദേശങ്ങളില്‍ വിന്യസിക്കാനും വിക്ഷേപിക്കാനും പാകത്തിന് മിസൈല്‍ പരിഷ്കരിച്ചിരുന്നു. ആഭ്യന്തരമായി ഇന്ത്യ സജ്ജമാക്കിയ ആയുധങ്ങളില്‍ ഏറ്റവും കരുത്തുറ്റത് എന്നു വിശേഷണമുള്ള ആകാശിന്റെ പരിഷ്കരിച്ച പതിപ്പുകളാണ് കഴിഞ്ഞ ആഴ്ച വിജയകരമായി പരീക്ഷിച്ചത്.
ചൈനയുടെ ജി-20 അഞ്ചാംതലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ള ആകാശിന്റെ നവീകരണം പ്രതിരോധ ഗവേഷണ, വികസന സംഘടന(ഡിആര്‍ഡിഒ) വിവിധ ഘട്ടങ്ങളിലായി നടത്തിയിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനമുള്ള യുദ്ധവിമാനങ്ങളെപ്പോലും അമ്പരപ്പിക്കാന്‍ തക്ക സന്നാഹങ്ങള്‍ ആകാശ് മിസൈല്‍ സംവിധാനത്തിലുണ്ടെന്ന് ഡിആര്‍ഡിഒ വക്താവ് പറഞ്ഞു. വ്യോമസേനയ്ക്കായി 5500 കോടി രൂപയുടെ മിസൈല്‍ സംവിധാനമാണ് സുരക്ഷാകര്യങ്ങള് സംബന്ധിച്ച കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: