Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സഫലമായ അഞ്ച് വര്‍ഷങ്ങള്‍; ബിഡിജെഎസിന് ഇന്ന് അഞ്ചാം പിറന്നാള്‍

സംസ്ഥാന രാഷ്‌ട്രീയം ന്യൂനപക്ഷ കക്ഷികളുടെ കൈപ്പിടിയിലൊതുങ്ങുകയും ഇടതു, വലതുമുന്നണികള്‍ ജനങ്ങളെ തഴയുകയും അഴിമതിയും കെടുകാര്യസ്ഥതയും സര്‍വവ്യാപിയാവുകയും ചെയ്ത ഘട്ടത്തില്‍ ഉദിച്ചുയരാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു ബിഡിജെഎസ്. കേരളത്തെ ഗ്രസിച്ച അര്‍ബുദമാണ് വോട്ട് ബാങ്ക് രാഷ്‌ട്രീയം അത് തിരിച്ചറിഞ്ഞിട്ടും എന്ത് വിട്ടുവീഴ്ച ചെയ്തും അധികാരം നിലനിര്‍ത്തുകായിരുന്നു ഇടതു, വലതു പാര്‍ട്ടികള്‍.

തുഷാര്‍ വെള്ളാപ്പള്ളിbyതുഷാര്‍ വെള്ളാപ്പള്ളി
Dec 5, 2020, 09:29 am IST
inNews

ചരിത്രം തുടിക്കുന്ന ശംഖുംമുഖത്ത് സാഗരം സാക്ഷിയായി ഭാരതീയ ധര്‍മ്മ ജന സേന (ബിഡിജെഎസ്)  പിറന്ന് വീണിട്ട് ഇന്ന്  അഞ്ച് വര്‍ഷം. രാഷ്‌ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് നൂറുകണക്കിന് പാര്‍ട്ടികള്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഒരു കാലഗണനയുമല്ല. പക്ഷേ പിറവിയെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞിട്ടുണ്ട്.  അത് ആ പാര്‍ട്ടിയുടെ അനിവാര്യതയെയാണ് ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന രാഷ്‌ട്രീയം ന്യൂനപക്ഷ  കക്ഷികളുടെ കൈപ്പിടിയിലൊതുങ്ങുകയും ഇടതു, വലതുമുന്നണികള്‍ ജനങ്ങളെ തഴയുകയും അഴിമതിയും കെടുകാര്യസ്ഥതയും സര്‍വവ്യാപിയാവുകയും ചെയ്ത ഘട്ടത്തില്‍ ഉദിച്ചുയരാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു ബിഡിജെഎസ്. കേരളത്തെ ഗ്രസിച്ച അര്‍ബുദമാണ് വോട്ട് ബാങ്ക് രാഷ്‌ട്രീയം അത് തിരിച്ചറിഞ്ഞിട്ടും എന്ത് വിട്ടുവീഴ്ച ചെയ്തും അധികാരം നിലനിര്‍ത്തുകായിരുന്നു  ഇടതു, വലതു പാര്‍ട്ടികള്‍.

നരേന്ദ്ര  മോദി നേതൃത്വം വഹിക്കുന്ന ബിജെപിയുടെ ഘടകകക്ഷിയാകാന്‍, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ കിട്ടിയ അവസരമാണ് ബിഡിജെഎസിന്റെ വളര്‍ച്ചയ്‌ക്ക് പ്രോത്സാഹനം. കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെയും അവഗണിക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളിലെ പന്തവും ആയുധവുമാകാന്‍ അങ്ങിനെ ബിഡിജെഎസിനായി.  

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിച്ച ബിഡിജെഎസ്  നിര്‍ണായക ശക്തിയാണെന്ന് തെളിയിച്ചു. എന്‍ഡിഎയുടെ ആദ്യ പ്രതിനിധിക്ക് കേരള നിയമസഭയിലേക്ക് കടന്നുകയറാനായതില്‍ ബിഡിജെഎസിന്റെ പിന്തുണ കൂടിയുണ്ട്. നിരവധി മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമമാത്രമായ വോട്ടുകള്‍ക്കാണ് വിജയം അകന്നുപോയത്. ഈ തദ്ദേശ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിന്റെ ഗതി മാറ്റിയെഴുതും .  

ഐഐടി, എയിംസ്, കാര്‍ഷിക സബ്സിഡികള്‍, റോഡ് വികസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടല്‍ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി കേരളത്തിന് വേണ്ട നിരവധി പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി ബിഡിജെഎസ് നേതൃത്വം നിവേദനങ്ങള്‍ നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.  ഇന്ത്യന്‍ ജനതയര്‍പ്പിച്ച വിശ്വാസം പാലിച്ചും ചരിത്രപരമായ തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയും കേന്ദ്രംമുന്നോട്ടു പോകുമ്പോള്‍ ബിഡിജെഎസും അതിന്റെ ഭാഗമാണെന്ന അഭിമാനബോധം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കുള്ളിലേക്കും പകരുന്നു.

അസാധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞിരുന്ന പലതും സാധ്യമാണെന്ന് തെളിയിക്കാന്‍ രണ്ടാം മോദി സര്‍ക്കാരിനു കഴിഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് ഇല്ലാതാക്കിയും മുസ്ലീം വനിതകളെ തുല്യാവകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്റെ ആദ്യപടിയായി മുത്തലാക്ക് അവസാനിപ്പിച്ചതും അയോധ്യ വിധിയെ സൗമ്യമായി കൈകാര്യം ചെയ്തതുമെല്ലാം കരുത്തുറ്റ ഒരു നേതൃത്വത്തെയാണ് കാണിച്ചുതരുന്നത്.

ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുമ്പോള്‍ വലിയ പരിക്കില്ലാതെ ഈ കൊവിഡുകാലത്തും ഇന്ത്യ മുന്നോട്ടു പോകുന്നു എന്നത് നിസാരമല്ല. കേരളത്തിലെ ഏതു മണ്ഡലത്തിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാനുള്ള ശേഷി ബിഡിജെഎസ് ആര്‍ജിച്ചത് സത്യസന്ധരായ, കഠിനാദ്ധ്വാനികളായ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ പുണ്യമാണ്. അവരാണ് ഈ പാര്‍ട്ടിയുടെ ജീവന്‍.  അവഗണിക്കപ്പെട്ടു കിടന്ന ഇവരില്‍ നിന്നുള്ള നൂറുകണക്കിന് വനിതകള്‍ ഉള്‍പ്പടെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃപദവികളിലേക്കും കൊണ്ടുവരാനും പാര്‍ട്ടിക്കായി. കേരളത്തില്‍ പുതിയൊരു രാഷ്‌ട്രീയ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ബിഡിജെഎസ് ദൗത്യം.

Tags: BDJS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ബിഡിജെഎസ് തെങ്ങിന്‍തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും, ആദ്യ ഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Kerala

കേരളത്തില്‍ വര്‍ഗ്ഗീയത ഏശില്ലെന്നും പച്ചവര്‍ഗ്ഗീയത പറയുന്നവരെ ജനങ്ങള്‍ക്ക് വെറുപ്പാണെന്നും കുഞ്ഞാലിക്കുട്ടി

Kerala

ശബരിമല സ്വര്‍ണക്കൊളളയില്‍ ഇ ഡി അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് എം ടി രമേശ്, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ ഡി എ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.