ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂമി അടക്കം തന്റെ സ്വത്തുക്കളെല്ലാം നല്‍കാന്‍ ആഗ്രഹിക്കുന്ന പ്രായമായ സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂസ് 24 എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മനക് ഗുപ്ത ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍, വൃദ്ധയായ സ്ത്രീ തന്റെ 12 ബിഗ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലമായി നല്‍കുമെന്ന് പറയുന്നു
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ 85 കാരിയായ ബിത്താന്‍ ദേവി എന്ന വൃദ്ധ മാതാവിന്റെതാണ് വീഡിയോ. മെയിന്‍പുരിയിലെ അഭിഭാഷകന്‍ കൃഷ്ണന്‍ പ്രതാപ് സിങ്ങിന്റെ ചേംബര്‍ സന്ദര്‍ശിച്ചാണ് നിയമപരമായി തന്റെ സ്വത്തുക്കള്‍ മോദിക്ക് കൈമാറാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ബിത്തന്‍ ദേവിയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഇപ്പോള്‍ മക്കളും മരുമക്കളും അവരെ പരിപാലിക്കുന്നില്ല. അതിനാല്‍, സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനിലാണ് അവര്‍ അതിജീവിക്കുന്നത്.
വീഡിയോ റെക്കോര്‍ഡുചെയ്ത വ്യക്തിയുമായി സംസാരിച്ച ബിത്താന്‍ ദേവി ഇങ്ങനെ പറഞ്ഞു- പ്രധാനമന്ത്രി മോദി പെന്‍ഷന്‍ നല്‍കിയപ്പോള്‍ സ്വന്തം മക്കള്‍ ശാരീരികമായി ആക്രമിച്ചു. പ്രധാനമന്ത്രി മോദി അവര്‍ക്കായി എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞു, ”മോദി എനിക്ക് പണം തരുന്നു. അദ്ദേഹം എനിക്ക് 2000 രൂപ പെന്‍ഷന്‍ തരുന്നു. അതിനാല്‍ ഞാന്‍ എന്റെ 12 ബിഗ ഭൂമി മോദി ജിക്ക് നല്‍കും. തനിക്ക് മൂന്ന് ആണ്‍മക്കളും ഏഴ് പേരക്കുട്ടികളും മൂന്ന് പേരക്കുട്ടികളുമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആരുമില്ലെന്നും തന്റെ ദു ഖം പങ്കുവെച്ചുകൊണ്ട് ബിത്തന്‍ ദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: