പരവൂര്‍: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സ്വപ്ന പദ്ധതികളെന്ന പേരില്‍ നടപ്പാക്കിയത് സ്വപ്നയുടെ പദ്ധതികളായിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. പരവൂരില്‍ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണകാലത്ത് സരിതയുടെ പദ്ധതികളും എല്‍ഡിഎഫ് കാലത്ത് സ്വപ്നയുടെ പദ്ധതികളുമാണ് നടപ്പാക്കിവന്നത്. ഇരുമുന്നണികളും ഒരേതൂവല്‍ പക്ഷികളാണ്. അഴിമതികള്‍ മൂടി വയ്ക്കാന്‍ പരസ്പരം സഹായിക്കുകയാണ് ഇരുമുന്നണികളും. കേരളം നാളിതുവരെ ഭരിച്ചത് പരസ്പര സഹായമുന്നണിയാണെന്നും അദേഹം കുറ്റപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇരുമുന്നണികളെയും കേരളത്തിലെ ജനങ്ങള്‍ തിരസ്കരിക്കും. യഥാര്‍ഥ വികസനം ആഗ്രഹിക്കുന്ന ജനം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയെ കേരളത്തില്‍ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, സെക്രട്ടറി പരവൂര്‍ സുനില്‍ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: