തൃശൂര്‍: കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ചേലക്കര ഡിവിഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് വിരളം. പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തും ചേലക്കര പഞ്ചായത്തിലെ 18 വാര്‍ഡും പഴയന്നൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഡിവിഷന്. കൃഷിക്കും കര്‍ഷകര്‍ക്കും ഗുണകരമായ യാതൊരു പദ്ധതികളും ചേലക്കരയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. ജലസേചന പദ്ധതികളില്ലാത്തതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടിയാണ് കൃഷി ചെയ്യുന്നത്.
ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടായില്ല. നിരവധി ഗ്രാമീണ റോഡുകളുടെ സ്ഥിതി വളരെ ശോചനീയമാണ്. ചേലക്കര ടൗണിലെ ഗതാഗത കുരുക്കിനും പരിഹാര നടപടിയുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് ഭരണസമിതി പ്രതിപക്ഷ ഡിവിഷനുകള്‍ക്ക് നാമമാത്രമായ ഫണ്ടേ നല്‍കിയിട്ടുള്ളൂവെന്നും ഇതിനിടയിലും നിരവധി വിവകസന പ്രവര്‍ത്തനങ്ങള്‍ ഡിവിഷനില്‍ നടത്താന്‍ സാധിച്ചുവെന്നും നിലവിലെ പ്രതിനിധി യുഡിഎഫിലെ ഇ.വേണുഗോപാല മേനോന് പറയുന്നു.
ജനാഭിപ്രായം
* ചേലക്കര ടൗണിലെ ട്രാഫിക് കുരുക്കിന് പരിഹാരമായുള്ള ചേലക്കര ബൈപാസ് റോഡ് ഇതുവരെയും യാഥാര്‍ത്ഥ്യമായിട്ടില്ല. പദ്ധതി നടപ്പാകുന്നതിനായി പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്.
* കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ വിവിധ മേഖലകളില്‍ കടുത്ത കുടിവെള്ളക്ഷാമം
* ചേലക്കര പരയ്ക്കാട് റൈസ് പാര്‍ക്ക് സ്ഥാപിക്കാന്‍ വാങ്ങിയ 15 ഏക്കര്‍ സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നു. റൈസ് പാര്‍ക്കിലേക്കായി കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലയുള്ള മെഷീനറികള്‍ തുരുമ്പെടുത്ത് നശിച്ചതിനാല്‍ ഇരുമ്പു വിലയ്ക്ക് വിറ്റു.
* ഡിവിഷനില്‍ നിരവധി തോട്ടങ്ങളുള്ളതിനാല് തീപിടിത്തമുണ്ടാകുമ്പോള്‍ തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി ഫയര്‍ഫോഴ്സ് വരേണ്ട സ്ഥിതി.
* ചേലക്കരയില്‍ ഫയര്സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം
* കാര്‍ഷിക മേഖലയില്‍ യാതൊരുവിധ പദ്ധതികളും നടപ്പാക്കിയിട്ടില്ല
* വെള്ളത്തിന് സൗകര്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ ഇപ്പോഴും കൃഷി ചെയ്യുന്നത് മഴയെ ആശ്രയിച്ച്.
* സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ ചെയ്യാത്തതിനാല്‍ അസുരന്‍കുണ്ട് ഡാമില്‍ ചോര്‍ച്ച. ഇതേ തുടര്‍ന്ന് ഡാമില്‍ കാര്യമായി വെള്ളം സംഭരിക്കാന്‍ കഴിയുന്നില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഡാം തകര്‍ച്ചയുടെ വക്കില്‍.
* ഡിവിഷനില്‍ രൂക്ഷമായ മാലിന്യപ്രശ്നം. മാലിന്യ സംസ്കരണത്തിന് യാതൊരുവിധ പദ്ധതിയും നടപ്പാക്കിയിട്ടില്ല.
യുഡിഎഫ് അവകാശവാദം
* ഡിവിഷനില്‍ വിവിധ മേഖലകളിലായി മൊത്തം അഞ്ചു കോടി രൂപയുടെ വികസനം
* പട്ടികജാതി കോളനികളായ പാഞ്ഞാള്‍ തൊഴുപ്പാടം, പുല്ലത്തടം, കൊണ്ടപ്രത്ത്, എളനാട് ചക്കത്തുകുന്ന് എന്നിവിടങ്ങളിലായി മൊത്തം 50 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
* വെങ്ങാനെല്ലൂര്‍ മുല്ലക്കല്‍ കോളനി, പുലാക്കോട് കോളനി കുടിവെള്ള പദ്ധതികള്‍ 10 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കി
* എളനാട് -വാണിയമ്പാറ റോഡ് (30 ലക്ഷം), പുലാക്കോട്-കുട്ടാടന്‍ റോഡ് (20 ലക്ഷം), ചേലക്കര-തോന്നൂര്‍ക്കര റോഡ് (20 ലക്ഷം) നിര്‍മ്മാണം പൂര്‍ത്തിയാക്കി
* 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് എളനാട് കുന്നുപുറം ചൂലിപ്പാടം റോഡ്, മാലാടി-പാഞ്ഞാള്‍ റോഡ്, തൊഴുപ്പാടം-മസ്ജിദ് റോഡ് എന്നിവ നിര്‍മ്മിച്ചു
* വിവിധ ഗ്രാമപഞ്ചായത്തുകള്‍ക്ക് സംയോജിത പദ്ധതികള്‍ക്കായി മൊത്തം 50 ലക്ഷം രൂപ നല്കി
* 10 ലക്ഷം രൂപ വീതം ചെലവില്‍ പാഞ്ഞാള്‍, എളനാട് പഞ്ചായത്തുകളിലായി 8 അങ്കണവാടികള്‍ സ്ഥാപിച്ചു.
* ചേലക്കര ഗവ.ഹൈസ്കൂളിലും പാഞ്ഞാള്‍ ഗവ.ഹൈസ്കൂളിലുമായി മൊത്തം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
* 30 ലക്ഷം രൂപ വിനിയോഗിച്ച് വെണ്ണൂര്‍-ചൂലിപ്പാടം തോട് സംരക്ഷണം നടപ്പാക്കി
* ആറ്റൂര്‍-ദേവസിപ്പടി പാലം 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: