മുംബൈ: അമേരിക്കയില്‍ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ കരാറൊരുക്കി ഐപിഎല്‍ ക്ലബ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ബോളിവുഡ് സൂപ്പര്‍ താരവും കൊല്‍ക്കത്തയുടെ സഹ ഉടമയുമായ ഷാരൂഖ് ഖാന്റെ നേതൃത്വത്തിലാണ് യുഎസില്‍ പുത്തന്‍ പദ്ധതിക്ക് തുടക്കമിടുന്നത്. സാമ്പത്തികമായും മറ്റ് കരാര്‍ വ്യവസ്ഥയിലും അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസുമായി (എസിഇ) നീണ്ട കാലത്തെ കരാറിനാണ് തീരുമാനമായത്.
യുഎസിലെ ആദ്യ പ്രധാന ക്രിക്കറ്റ് ലീഗ് തുടങ്ങുകയാണ് ലക്ഷ്യം. ലോസ്ഏയ്ഞ്ചല്‍സ് കേന്ദ്രമായ ടീമിനെ വാങ്ങാനും കൊല്‍ക്കത്തയ്ക്ക് താത്പര്യമുണ്ട്. 2022ല്‍ ആദ്യ ടൂര്‍ണമെന്റ് തുടങ്ങുമെന്നാണ് സൂചന. കരീബിയന്‍ പ്രീമിയര്‍ ലീഗിലും കൊല്‍ക്കത്ത ടീമിന് പങ്കുണ്ട്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് എന്ന ടീമിനെ 2015ല്‍ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: