തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഎം. മന്ത്രിയുടെ പരസ്യവിമര്‍ശനത്തിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തുവന്നു. പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും തെറ്റായ പ്രചാരണത്തിനും ഉപയോഗിച്ചു. വിഷയത്തില്‍ സിപിഎമ്മിലും സര്‍ക്കാരിലും ഭിന്നതയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വിവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക്ക് അതൃപ്തി അറിയിച്ചിരുന്നു. റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്നും വകുപ്പുമന്ത്രി അറിഞ്ഞാകൊണ്ടു വേണമായിരുന്നു പരിശോധനയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി സുധാകരനും ഇന്ന് പ്രതികരിച്ചു. ദുഷ്ടലാക്കോടെയല്ല പരിശോധന നടന്നത്. തന്റെ വകുപ്പിലും പരിശോധന നടന്നിട്ടുണ്ട്. വകുപ്പമന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും ജി സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: