തൊടുപുഴ: നഗരസഭയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്താണ് മണക്കാടെങ്കിലും വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ പിന്നിലാണ്. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിക്കുമ്പോഴും ഇവിടെ നടക്കുന്നത് അഡ്ജസ്റ്റുമെന്റ് ഭരണം മാത്രമെന്ന ആക്ഷേപവും ശക്തം.
കുടിവെള്ളവും പഞ്ചായത്ത് റോഡും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇവിടെ വലിയ ചര്‍ച്ചയാകുകയാണ്. വികസനം മാത്രം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മത്സര രംഗത്തുള്ളത്. ആകെ 13 വാര്‍ഡുകള്‍, ജയസാധ്യത മാത്രം പരിഗണിച്ച് എട്ട് വാര്‍ഡുകളില്‍ എന്‍ഡിഎ മത്സരിക്കുന്നത്. മത്സരിക്കുന്ന എല്ലാ വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരം.
വാര്‍ഡ് ഒന്ന്- ശ്രീരാജ് വി. കൈമള്‍, 2- അജിത്ത് രാജ്, 4- ജെയ്സ് കെ. ജോയി, 5- രജ്ഞിത്ത് ടി.ആര്, 6- ചിത്ര സി. പ്രമോദ്, 7- ജീന അനില്‍, 8- കെ. ഗോപാലകൃഷ്ണന്, 9- കെ.പി. രമേശന് എന്നിവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. തൊടുപുഴ ബ്ലോക്കിലേക്ക് അരിക്കുഴ ഡിവിഷനില്‍ നിന്ന് രാജേഷ് ടി.ആറും ജനവിധി തേടുന്നു.
വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന തൊടുപുഴയാര്‍ സമൃദ്ധമാക്കുന്ന പഞ്ചായത്താണ് മണക്കാട്. എംവിഐപിയുടെ കനാലും തോടും പഞ്ചായത്തിലൂടെ കടന്ന് പോകുന്നു. തൊടുപുഴയാറിന്റെ കരയില്‍ ആയിട്ടും കുടിവെള്ളമില്ലാത്ത പ്രദേശങ്ങള്‍ നിരവധിയുണ്ടിവിടെ. എറണാകുളം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ ലോ റേഞ്ച് പ്രദേശം. ഇടുക്കി ജില്ലാ കൃഷിത്തോട്ടം ഇവിടെയാണ്. കാര്‍ഷിക വൃത്തിയും, കൃഷിയുമാണ് പ്രധാന വരുമാന മാര്‍ഗവും.
പഞ്ചായത്ത് റോഡ് പോലുമില്ലാതെ കഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങള്‍. തരിശായി കിടക്കുന്ന ഏക്കര്‍ കണക്കിന് കൃഷി ഭൂമി. ഒരു കാലത്ത് നെല്‍കൃഷി വ്യാപകമായിരുന്ന ഗ്രാമം. ഇപ്പോള്‍ നാമമാത്രമായി. പഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നു. വഴിയും, വഴി വിളക്കുകളും, കുടിവെള്ളവും കൃത്യമായി ലഭിക്കാതെ നിരവധി കോളനികള്‍. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ഇപ്പോഴും നിരവധി.
അര്‍ഹതപ്പെട്ടവര്‍ക്ക് പോലും വീടുകള്‍ നല്‍കാതെ പഞ്ചായത്ത് ഭരിക്കുന്ന മുന്നണികളുടെ ഒത്തുകളിയും. ഇതിനെല്ലാം എതിരെയാണ് എന്‍ഡിഎ വോട്ട് തേടുന്നത്. മാറ്റത്തിനായി ഇത്തവണ ജനം മാറി ചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: