മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിജ്ഞാനപ്രദമായ വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ആത്മസംതൃപ്തി തോന്നും. ചര്‍ച്ചകള്‍ വിജയിക്കും. ഭയമില്ലാതെ പരീക്ഷയെഴുതുവാന്‍ സാധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്നം വേണ്ടിവരും. പ്രലോഭനങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. അര്‍ഹമായ പൂര്‍വ്വിക സ്വത്ത് രേഖാമൂലം ലഭിക്കും. മേലധികാരി നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ തുടങ്ങിവയ്ക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വാഗ്വാദങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയം പുനരാലോചനയില്‍ ഉപേക്ഷിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതില്‍ ആശ്വാസം തോന്നും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
വിശ്വാസ യോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്നും നിരുപാധികം പിന്മാറും. മുന്‍കോപം നിയന്ത്രിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. യുക്തിപൂര്‍വമായ സമീപനം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സഹപ്രവര്‍ത്തകര്‍ അവധിയായതിനാല്‍ അഹോരാത്രം പ്രയത്നിക്കേണ്ടിവരും. വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്ക്കും. ബന്ധുവിന്റെ പരസ്പര വിരുദ്ധമായ സമീപനം മനോവിഷമത്തിന് ഇടയാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സാഹചര്യമാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഓര്‍മശക്തി വര്‍ധിക്കും. അവ്യക്തമായ പണമിടപാടുകളില്‍നിന്നും പിന്മാറും. ജീവിത പങ്കാളിയുടെ വഴിവിട്ട സഞ്ചാരം മനോവിഷമത്തിനിടയാകും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ഉദ്ദിഷ്ട കാര്യവിജയത്തിന് അഹോരാത്രം പ്രയത്നിക്കും. ദുര്‍മാര്‍ഗികളോടുള്ള ആത്മബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിക്കും. സമന്വയ സമീപനത്താല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
പ്രവര്‍ത്തി മണ്ഡലങ്ങളില്‍ നിന്നു സാമ്പത്തിക നേട്ടം ഉണ്ടാകും. മേലധികാരി അവധിയായതിനാല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും. ജീവിത പങ്കാളിയുടെ ആശയങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിക്കും. കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രയ്തനിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കും. ദാമ്പത്യ സൗഖ്യവും കുടുംബസൗഖ്യവും മനഃസമാധാനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടും. വാഹനാപകടത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപ്പെടും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ചെലവിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. വിശ്വാസയോഗ്യമല്ലാത്ത കൂട്ടുകച്ചവടത്തില്‍ നിന്നു പിന്മാറും. വ്യാപാര മേഖലയില്‍ നൂതന ആശയങ്ങള്‍ അവലംബിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അമിതമായി ഏര്‍പ്പെടുന്നതിനാല്‍ മാതാപിതാക്കളില്‍നിന്നും ശകാരം കേള്‍ക്കേണ്ടിവരും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാന്‍ ഇടവരും. അസൂയാലുക്കള്‍ വര്‍ധിക്കും. അമിത ആത്മവിശ്വാസം ഉപേക്ഷിക്കണം.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
ശത്രുത പുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായിത്തീരും. നിലനിന്നുവരുന്ന രോഗങ്ങള്‍ക്ക് പെട്ടെന്ന് ശമനം തോന്നും. സാമ്പത്തിക ഇടപാടുകള്‍ പെട്ടെന്ന് നടന്നുകിട്ടും. പുതുതായി വന്നുചേരുന്ന ബന്ധങ്ങളില്‍ കൂടി മാനഹാനിക്കും, ധനനഷ്ടത്തിനും വഴിയൊരുങ്ങും. യാത്രാക്ലേശം വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: