ആലപ്പുഴ: നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് അരലക്ഷത്തിലധികം രൂപ അപഹരിച്ചതായി പരാതി.
ആലപ്പുഴ പല്ലന കൊച്ചുതൈയ്ക്കല് എന്‍.എസ് റജീനയുടെ പേരില്‍ എസ്ബിഐ ഹരിപ്പാട് ടൗണ്‍ ബ്രാഞ്ചിലുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 11 വരെയുള്ള ദിവസങ്ങളിലായി 56800 രൂപ നഷ്ടമായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ റജീന ബാങ്കില്‍ 11ന് പരാതി നല്‍കിയിരുന്നു.
ഗൂഗിള്‍ പേ വഴിയാണ് പണം നഷ്ടമായതെന്ന് മാനേജര്‍ പറഞ്ഞുവെങ്കിലും തുടര്‍ നടപടിയ്ക്ക് ബാങ്ക് മുതിര്‍ന്നില്ലെന്ന് റജീന തൃക്കുന്നപ്പുഴ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: