Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് ദല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും ഉപരോധിക്കാനുള്ള നീക്കമാണ് ഇടതു സംഘടനകള്‍ നടത്തുന്നത്. എന്നാല്‍, പ്രധാന റോഡുകള്‍ ഉപരോധിക്കാനുള്ള നീക്കം തുടര്‍ച്ചയായ നാലാം ദിവസവും പോലീസ് പൊളിച്ചു. ദല്‍ഹിയിലേക്കുള്ള ചരക്കുനീക്കം തടയാനുള്ള ശ്രമങ്ങളും പോലീസ് തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 01:02 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരും ദല്‍ഹി പോലീസും ക്രമീകരിച്ച ബുറാഡിയിലെ മൈതാനത്തേക്ക് കര്‍ഷക സമരം മാറ്റില്ലെന്ന് കര്‍ഷക സംഘടനകള്‍. ദല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും തടഞ്ഞ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് പോകില്ലെന്നും സര്‍ക്കാരിന് വേണമെങ്കില്‍ സമരം നടക്കുന്നിടത്ത് ചര്‍ച്ചയ്‌ക്ക് എത്താമെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. അതിനിടെ, സമരത്തിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ക്ക് പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് സുര്‍ജീത് സിങ് ഫുല്‍ മാപ്പു ചോദിച്ചു.  

കര്‍ഷക സമരങ്ങള്‍ രാഷ്‌ട്രീയ വേദിയാക്കി മാറ്റുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായതോടെ തങ്ങളുടെ സമരവേദിയിലേക്ക് രാഷ്‌ട്രീയ നേതാക്കളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.ദല്‍ഹി-ഹരിയാന അതിര്‍ത്തികളായ സിങ്ഗു, തിക്രി മേഖലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം ശക്തമായി തുടരുന്നത്. യുപിയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വഴി ഉപരോധിക്കാനുള്ള ഇടത് കര്‍ഷക സംഘടനകളുടെ നീക്കം യുപി പോലീസും ദല്‍ഹി പോലീസും തടഞ്ഞു.  

പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് ദല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും ഉപരോധിക്കാനുള്ള നീക്കമാണ് ഇടതു സംഘടനകള്‍ നടത്തുന്നത്. എന്നാല്‍, പ്രധാന റോഡുകള്‍ ഉപരോധിക്കാനുള്ള നീക്കം തുടര്‍ച്ചയായ നാലാം ദിവസവും പോലീസ് പൊളിച്ചു. ദല്‍ഹിയിലേക്കുള്ള ചരക്കുനീക്കം തടയാനുള്ള ശ്രമങ്ങളും പോലീസ് തകര്‍ത്തു.

അഞ്ഞൂറോളം കര്‍ഷക യൂണിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതിയുമായി ചര്‍ച്ചയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമര സ്ഥലത്ത് എത്തണമെന്നും ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തയാറല്ലെന്നുമാണ് കര്‍ഷക സംഘര്‍ഷ സമിതിയുടെ നിലപാട്. ഡിസംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്‌ക്ക് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. ദല്‍ഹിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുകയെന്ന തീരുമാനം തെറ്റാണ്. കര്‍ഷകര്‍ പോലീസ് തയാറാക്കിയ ബുറാഡിയിലെ സമരവേദിയിലേക്ക് മാറാന്‍ തയാറാവണമന്നും പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഇതാണ് മാര്‍ഗ്ഗം, അമരീന്ദര്‍ പറഞ്ഞു.

ഡിസംബര്‍ മൂന്നിന് മുമ്പ് ചര്‍ച്ച വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യമെങ്കില്‍ റോഡുകള്‍ ഉപരോധിച്ചുള്ള സമരം അവസാനിപ്പിച്ച് ബുറാഡിയിലേക്ക് മാറണമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ബുറാഡിയിലേക്ക് കര്‍ഷകര്‍ മാറിയാല്‍ തൊട്ടടുത്ത ദിവസം ചര്‍ച്ചയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറാണ്, അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏതു നിമിഷവും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടത് കര്‍ഷക സംഘടനകളാണെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറും വ്യക്തമാക്കി. എന്നാല്‍ ജനങ്ങളെ ബന്ദിയാക്കിയുള്ള സമരം അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.  

Tags: മാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Kerala

അമ്പല നടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും, ഹൈന്ദവര്‍ക്കെതിരേ കൊലവിളിയുമായി കാസര്‍ഗോട്ട് മുസ്ലിം ലീഗ് പ്രകടനം; കേസെടുക്കാതെ പോലീസ്

Kerala

ഗണപതിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധിക്ഷേപിച്ച സംഭവം; കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ

പുതിയ വാര്‍ത്തകള്‍

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.