തൃശൂര്‍: കെ.എസ്.എഫ്.ഇയിലെ അഴിമതി പുറത്തുവരുമ്പോള്‍ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ചെമ്പൂച്ചിറയിലെ സ്കൂള്‍ നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് വകുപ്പുതല അന്വേഷണം പ്രതികളെ സംരക്ഷിക്കാനാണ്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെതിരെ സംസാരിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ മുഖ്യമന്ത്രി കള്ളക്കേസെടുക്കുകയാണ്. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ഈ മൊഴി നേരത്തേയുള്ളതാണ്. രണ്ട് തവണ അന്വേഷിച്ച് തള്ളിയതുമാണ്. ഇപ്പോള്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ സ്വരം മാറ്റി. റെയില്‍ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അംഗീകാരമില്ലാതെയാണ് കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന് പദ്ധതിയില്‍ കച്ചവട മനോഭാവമാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകള്ക്കായാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: