പൂയപ്പള്ളി: ലൈക്കിന്റെ ജീവിതമാണ് ചെങ്കുളത്തുകാര്‍ ലൈക്ക് ചെയ്തത്. ലൈക്കൊന്നിന് ഒരു വോട്ടിന്റെ വിലയുള്ള ഈ കാലത്ത് ചെങ്കുളത്തുകാരുടെ സ്ഥാനാര്‍ഥി ലൈക്ക് പി. ജോര്‍ജ് ആവേശമാവുകയാണ്. മൂന്ന് കൊല്ലം മുമ്പാണ് മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ ആവേശംപൂണ്ട് ലൈക്ക് ബിജെപിയെ ലൈക്ക് ചെയ്തുതുടങ്ങിയത്. പൂയപ്പള്ളി പഞ്ചായത്തില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ അമരക്കാരനാണിപ്പോള്‍.
ചെങ്കുളം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. പൊതുപ്രവര്‍ത്തനത്തിലെ മൂന്നുപതിറ്റാണ്ടിന്റെ പരിചയമുണ്ട് ലൈക്കിന്. പതിനാലാം വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ആരംഭിച്ച രക്തദാനസേന മുതല്‍ ഇപ്പോള്‍ നേതൃത്വം നല്കുന്ന മനുഷ്യാവകാശ, ഉപഭോക്തൃസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വരെ….. കേരള ജനകീയ ഉപഭോക്തൃസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി, ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലംഗം, ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം…. ചുമതലകള്‍ നിരവധിയാണ് ലൈക്കിന്…
ഇവിടെ ഓരോ വീട്ടിനും ലൈക്ക് പി. ജോര്‍ജ് സ്വന്തമാണ്. പള്ളിയും പ്രാര്‍ഥനയും മുടക്കാത്ത യഥാര്‍ഥ ജീവകാരുണ്യപ്രവര്‍ത്തകന്‍… ആരുടെയും എന്താവശ്യത്തിനും വിളിപ്പുറത്തുണ്ട് ലൈക്ക്… ഏത് പാതിരായിലും ഓടിയെത്തുന്ന നല്ല ശമരിയാക്കാരന്…. ദൈവത്തിന്റെ ഹൃദയം അപൂര്‍വം മനുഷ്യര്‍ക്കേ ലഭിക്കൂ എന്നാണ് ലൈക്കിന്റെ വിശ്വാസം. അത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയത്തിന് ഉടമയാണ് നരേന്ദ്രമോദി എന്നത് നാടിന്റെ അനുഭവമാണ്.. ഇന്ന് ഏത് വീട്ടിലാണ് മോദിയുടെ കരുതല്‍ സ്പര്ശമെത്താത്തതെന്ന ലൈക്കിന്റെ ചോദ്യത്തിന് ചെങ്കുളത്തുകാര്‍ മുഴുവന്‍ ലൈക്ക് ചെയ്യുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: