അഞ്ചല്‍: അരീപ്ലാച്ചിയില് ജന്മഭൂമി വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നു. അഞ്ചല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡാണ് അരീപ്ലാച്ചി. വാര്‍ഡിന്റെ വികസനമില്ലായ്മയെ കുറിച്ച് പലപ്പോഴായി ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് പ്രദേശത്തെ ഇപ്പോഴത്തെ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയം.
പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആശാദേവി ജന്മഭൂമി വാര്‍ത്തകള്‍ അണിനിരത്തി ലഘുലേഖ കൂടി പുറത്തിറക്കിയതോടെ ഇടതുവലത് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ കെടുകാര്യസ്ഥതയ്ക്ക് ഉത്തരം പറയേണ്ട ഗതികേടിലായിരിക്കുകയാണ്.
ഒരുനട കുടിവെള്ള പദ്ധതിയിലെ കൊടിയ അഴിമതി, ചോരനാട്- ഒരുനട റോഡിന്റെ ദുരവസ്ഥ, വികസനം മുരടിച്ച വടമണ്മേഖല, നടവഴി പോലുമില്ലാതെ നരകിക്കുന്ന അരീപ്ലാച്ചി കോളനിനിവാസികളുടെ ദയനീയത, കാച്ചാണിഗ്രാമത്തിന്റെ ദുരിതജീവിതം തുടങ്ങി നിരവധി വാര്‍ത്തകളാണ് ജന്മഭൂമി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.
എന്‍ഡിഎ ഈ വാര്‍ത്തകള്‍ കോര്‍ത്തിണക്കി ലഘുലേഖയാക്കിയതോടെ വാര്‍ഡിലെ പ്രധാന ചര്‍ച്ചാവിഷയം അരീപ്ലാച്ചിയുടെ വികസനപ്രശ്നങ്ങളായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: