Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയ്‌ക്കും മരുമകള്‍ക്കും ഗുരുവായൂരില്‍ സുഖദര്‍ശനം; വിവാദം

രാവിലെ 4.30 മുതല്‍ 8.30 വരെയാണ് പുറമേനിന്നുള്ള ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍, കിഴക്കേ വാതില്‍മാടത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യം. അതും പ്രദേശത്തുള്ളവര്‍ക്ക്. രാവിലെ 9.30 മുതലാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കിയിട്ടുള്ളത്. രണ്ടിനും മുമ്പാണ് മന്ത്രിപത്‌നിയും മരുമകളും ദര്‍ശനം നടത്തിയത്.

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Nov 27, 2020, 04:59 pm IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രിപത്നിക്കും കൂട്ടര്‍ക്കും സുഖദര്‍ശനം. നാലമ്പലത്തിലേക്ക് ഭക്തര്‍ക്കുള്ള ദര്‍ശന നിയന്ത്രണ നിയമങ്ങള്‍ മറികടന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്‌നി സുലേഖ സുരേന്ദ്രനും മരുമകള്‍ക്കും ദര്‍ശന സൗകര്യമൊരുക്കികൊടുത്തത് വിവാദമായി.

ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് ചെയര്‍മാന്‍, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ അദ്ദേഹത്തിന്റെ ഭാര്യ മീന, ദേവസ്വം ചെയര്‍മാന്റെ ഭാര്യാസഹോദരി തുടങ്ങിയവരോടൊപ്പം മന്ത്രിപത്‌നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. പുറത്തുനിന്നുള്ള ഒരു ഭക്തനും ക്ഷേത്രത്തിനകത്തില്ലാത്ത സമയത്താണ് മന്ത്രിപത്‌നിയും മരുമകളും ദര്‍ശനം നടത്തിയത്.  ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ സി. ശങ്കറും, ക്ഷേത്രം മാനേജര്‍ ഷാജുശങ്കറും നാലമ്പലത്തിനകത്തുണ്ടായിരുന്നു. ഒരുമണിക്കൂറിലധികം  സോപാനപ്പടിക്കരികിലും, വാതില്‍മാടത്തിലുമായി ചിലവഴിച്ച മന്ത്രിപത്‌നിയും മരുമകളും അഭിഷേകവും മലര്‍ നിവേദ്യവും കഴിഞ്ഞ്, പുറത്ത് ദ്വാദശിപ്പണം സമര്‍പ്പിച്ചാണ് മടങ്ങിയത്. ചൊവ്വാഴ്‌ച്ച വൈകീട്ട് ഗുരുവായൂരിലെത്തി ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ താമസിച്ച ഇവര്‍ ഏകാദശി ദിവസമായ ബുധനാഴ്‌ച്ച രണ്ടുനേരവും നാലമ്പലത്തിനകത്തുകയറി ദര്‍ശനം നടത്തി.

ഒരു ഭക്തനെപ്പോലും  നാലമ്പലത്തിനകത്തേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല എന്നിരിക്കെയാണ് മന്ത്രി പത്നിയേയും മറ്റും അകത്ത് കയറ്റിയത്. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് പുറമേനിന്നുള്ള ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍, കിഴക്കേ വാതില്‍മാടത്തില്‍  ദര്‍ശനത്തിനുള്ള സൗകര്യം. അതും പ്രദേശത്തുള്ളവര്‍ക്ക്. രാവിലെ 9.30 മുതലാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കിയിട്ടുള്ളത്. രണ്ടിനും മുമ്പാണ്  മന്ത്രിപത്‌നിയും മരുമകളും  ദര്‍ശനം നടത്തിയത്.  കീഴ്ശാന്തിക്കാര്‍ക്കും, പ്രവര്‍ത്തിക്കാര്‍ക്കും, കഴകക്കാര്‍ക്കും പോലും ഡ്യൂട്ടിയില്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെന്നിരിക്കെയാണ് മന്ത്രിപത്‌നിക്കും മരുമകള്‍ക്കും പ്രത്യേക പരിഗണന നല്‍കി നാലാമ്പലത്തില്‍ കയറ്റിയത്.

ഏകാദശി ദിവസം രാവിലെ ചെയര്‍മാന്‍ നാലമ്പലത്തിനകത്തുനിന്ന് പുറത്തുവരാന്‍ വൈകിയതിനാല്‍ അന്നത്തെ ശീവേലി  വൈകി. ഉച്ചപൂജ കഴിഞ്ഞ് ചെയര്‍മാന്‍ പുറത്തുകടക്കാന്‍ വൈകുന്നതുമൂലം പല ദിവസങ്ങളിലും ക്ഷേത്രത്തില്‍ ഉച്ചപൂജ കഴിഞ്ഞുള്ള നടയടയ്‌ക്കലും വൈകാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഷ്ടമിരോഹിണി നാളില്‍ ക്ഷേത്രത്തിനകത്ത് കടന്ന് ദര്‍ശനം നടത്തി, വഴിപാടുകള്‍ ശീട്ടാക്കി കടകംപള്ളി സുരേന്ദ്രന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

Tags: wifeguruvayur templeകടകം‌പള്ളിministerക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.