നാദാപുരം: സ്വര്‍ഗീയ എം.പി. കുമാരന്റെ 26-ാമത് ബലിദാനദിനം ആചരിച്ചു. അമ്പലക്കുളങ്ങര യിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.
ആര്‍എസ്എസ് ജില്ലാ പ്രചാരക് ശക്തിവേല്‍, ജില്ല സഹകാര്യവാഹ് രാജേഷ്, ബിജെപി സംസ്ഥാന സമിതി അംഗവും സഹോദരനുമായ എം.പി. രാജന്, മറ്റു ബന്ധുക്കള്‍, ആര്‍എസ് എസ് ഖണ്ഡ് കാര്യവാഹ് എം. നിജീഷ്, പറമ്പത്ത് കുമാരന്, രജിത്ത് വട്ടോളി, മുകുന്ദന് വട്ടോളി, ഒ.പി. മഹേഷ്, മേഘ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍എസ്എസ് കുന്നുമ്മല്‍ ഖണ്ഡ് കാര്യവാഹായിരുന്ന എം.പി. കുമാരനെ 1995 നവംബര്‍ 26നാണ് സിപിഎം അക്രമികള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: