ന്യൂദല്‍ഹി:എടിസി ഏഷ്യ പസഫിക് പിടി.ഇ ലിമിറ്റഡില്‍ നിന്ന് 2480.92 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു കേന്ദ്ര മന്ത്രിസഭ എടിസി ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡിന് അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി എഫ്ഡിഐ നിര്‍ദ്ദേശം അംഗീകരിച്ചു.ഇത് നേരിട്ടുള്ള വിദേശ നിക്ഷേപം 2480.92 കോടി രൂപയിലേക്ക് എത്തിക്കും. ഈ അനുമതിയോടെ എടിസി ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡില്‍ (എടിസി ഇന്ത്യ) എടിസി ഏഷ്യ പസഫിക് പിടിഇ ലിമിറ്റഡിന്റെ (എടിസി സിംഗപ്പൂര്‍) 2020-21 സാമ്പത്തിക വര്‍ഷത്തെ മൊത്തം എഫ്ഡിഐ 5417.2 കോടി രൂപയാകും.
ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ടെലികോം അടിസ്ഥാനസൗകര്യ സേവനങ്ങള്‍ നല്കുന്നതിലാണ് എടിസി ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡ് ഏര്‍പ്പെട്ടിരിക്കുന്നത്.
കമ്പനിക്ക് നിലവിലുള്ള എഫ്ഡിഐ അംഗീകാരം 86.36 ശതമാനം വരെയാണ്. ഈ അനുമതിയോടെ ഇത് 98.68 ശതമാനമായി ഉയരും .2020-21 സാമ്പത്തിക വര്‍ഷത്തില്‍ എടിസി ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡ് നേരിട്ടുള്ള വിദേശ നിക്ഷേപമായി 2480.92 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
തത്ഫലമായി ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും; ഒപ്പം നവീകരണത്തിനു കാരണമാകുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: