തിരുവനന്തപുരം:കൊറോണപ്പേടി അകറ്റാന്‍ ‘വൂള്‍ഫ് പ്രൊട്ടക്ഷന്‍ എയര്‍ മാസ്ക് ‘ സ്ഥാപിച്ചുകൊണ്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ഏരീസ് വിസ്മയാസ് മാക്സ്. സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോകളില്‍ ഒന്നാണ് വിസ്മയാസ് മാക്സ്. വായുസഞ്ചാരം ഇല്ലാത്ത വലിയ മുറികള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവയിലെ അന്തരീക്ഷം അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ് വൂള്‍ഫ് എയര്‍ മാസ്കില്‍ ഉള്ളത്.
തുറന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള കോവിഡ് ഇളവുകള്‍ ഈ ആധുനിക സാങ്കേതികവിദ്യയിലൂടെ തിയേറ്ററുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ ക്കും ബാധകമാകും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
‘മെയ്ക് ഇന്‍ ഇന്ത്യ ‘ വിഭാഗത്തില്‍ ആള് എബൗട്ട് ഇന്നൊവേഷന്‍സ് നിര്‍മ്മിച്ച, വൂള്‍ഫ് ബ്രാന്‍ഡ് ഓസോണ്‍ ജനറേറ്ററുകളും അയോണ്‍ ത്രസ്റ്ററുകളും , അത് പ്രവര്‍ത്തിക്കുന്ന മേഖലകളെ മികച്ച രീതിയില്‍ ശുദ്ധീകരിക്കാന്‍ കഴിയുന്നവയാണ്. സാധാരണ ഓസോണ്‍ ജനറേറ്ററുകള്‍, സ്റ്റുഡിയോകളുടേയും മുറികളുടേയും അന്തരീക്ഷത്തിലെ അണു നശീകരണത്തിന് സഹായിക്കുമ്പോള്‍, വലിയ സിനിമാ ഹാളുകളെ ശുദ്ധീകരിക്കാന്‍ പ്രാപ്തിയുള്ളവയാണ് എയര്‍മാസ്ക് അയോണ്‍ ത്രസ്റ്ററുകള്‍ .
സെന്റിമീറ്റര്‍ ക്യുബിന് ഇരുപത്തിയഞ്ച് ദശലക്ഷം നെഗറ്റീവ് അയോണുകള്‍ വരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ ഉപകരണത്തിന് , കൊറോണ വൈറസിന്റേയും മറ്റ് ദോഷകരമായ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും പോസിറ്റീവ് അയോണുകളെ തല്‍ക്ഷണം തന്നെ പൊതിഞ്ഞ് നിര്‍വ്വീര്യമാക്കാന്‍ കഴിയും .
അക്കോസ്റ്റിക്സ്, സംവിധാനങ്ങളെ യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിച്ചു കൊണ്ട്, ഒരു സിനിമാ ഹാളിനുള്ളില്‍ സ്ഥാപിക്കുവാന്‍ പൂര്‍ണ്ണമായും അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒന്നാണ് ഈ ‘എയര്‍ മാസ്ക് ‘. ആയിരം ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക.
എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാമൂഹിക സംരംഭകര്‍ എന്നിവരടങ്ങുന്ന ഒരു സാമൂഹ്യ നവീകരണ ഗവേഷണ സ്ഥാപനമാണ് ആള് എബൗട്ട് ഇന്നൊവേഷന്‍സ്.
വോള്‍ഫ് എയര്‍മാസ്കിന് ഈയിടെ എംഎസ്എംഇ കോവിഡ് സൊല്യൂഷന് ഓഫ് ദി ഇയര്‍ അവാര്‍ഡും ബിസിനസ് മിന്റിന്റെ സോഷ്യല്‍ ഇന്നൊവേഷന് ഓഫ് ദി ഇയര്‍ അവാര്‍ഡും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: