ഹൈദരാബാദ്: തെലങ്കാനയില്‍ ഭക്ഷണത്തിന്റെ പേരിലുള്ള രാഷ്ട്രീയ പോര് കനക്കുന്നു. നിരാശയുണ്ടെങ്കില്‍ അതു മാറാന്‍ ബീഫ് ബിരിയാണി കഴിക്കാന്‍ ബിജെപിക്കാരെ പരിഹാസരൂപേണ ഉപദേശിച്ച എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ബിജെപി നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ രാജ് സിങ്.
ഞങ്ങളുടെ പ്രദേശത്ത് വാല്മീകി വിഭാഗത്തില്‍പ്പെട്ടവര്‍ മികച്ച പോര്‍ക്ക് ബിരിയാണിയുണ്ടാക്കുമെന്നും താങ്കള്‍ ബിരിയാണി പ്രിയനാണെങ്കില്‍ രുചികരമായ ബിരിയാണി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നെന്നുമാണ് രാജ സിംഗ് പറഞ്ഞത്. ആരുടേയും വികാരങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി പ്രവര്‍ത്തിക്കാറില്ലെന്നും എന്നാല്‍, ഒവൈസി അതിനായി പ്രേരിപ്പിക്കുകയാണെന്നും ഇതിനു മറുപടിയായി രാജ സിംഗ് പറഞ്ഞു. മാത്രമല്ല, പഴയ ഹൈദരാബാദിലെ മുസ്ലീംങ്ങള്‍ക്ക് ഒവൈസിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും അതൃപ്തിയുണ്ടെന്നും രാജ സിംഗ് ചൂണ്ടിക്കാട്ടി.
ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ഒവൈസി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാമര്‍ശം നടത്തിയത്. ഹൈദരാബാദിലേക്ക് വരികയാണെങ്കില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്ന അല്‍ഹംദുല്ല ഹോട്ടലില്‍ നിന്നും ബിരിയാണി വാങ്ങി നല്‍കാമെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: