നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ അമരവിള വാര്‍ഡിലെ വാസന്തിയെന്ന വൃദ്ധ തന്റെ ഭര്‍ത്താവ് ശശിധരനുമായി വീട് എന്ന സ്വപ്നസാക്ഷാത്കാരത്തിനായി മുട്ടാത്ത വാതിലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും എല്ലാവര്ക്കും വീട് ലഭിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തത് ടിവിയിലൂടെ കണ്ട അമരവിള മഞ്ചാംകുഴി സ്വദേശിനി വാസന്തി അപ്പോള്‍ മനസ്സില്‍ പോലും കരുതിയില്ല തനിക്കും ഒരു വീട് ലഭിക്കുമെന്നത്. അതിനു കാരണവും ഉണ്ട്. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്തും വീടിനായി നിരവധി അപേക്ഷകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ആ അപേക്ഷകള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ അധികൃതര്‍ ആരും തന്നെ തയാറായതുമില്ല.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറുകയും എല്ലാവര്ക്കും വീടെന്ന പ്രഖ്യാപനത്തിന് പിന്നാലെ വാസന്തിയുടെ വീട്ടുപടിക്കലില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ഷിബുരാജ് ക്യഷ്ണയും പ്രവര്‍ത്തകരും എത്തി. വേണ്ട രേഖകള്‍ ശേഖരിച്ചു. വീട് ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍മാസങ്ങളില്‍ ഘട്ടം ഘട്ടമായി എത്തിയ തുക കൊണ്ട് വാസന്തിയുടെ സ്വപ്നം പൂവണിയുകയായിരുന്നു. ചോര്‍ന്നൊലിച്ച വീട്ടില്‍ നിന്നും കെട്ടുറപ്പുള്ള വീട്ടിലേക്ക് മാറാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വാസന്തിയും കുടുംബവും. ഇത്തരത്തില്‍ അമരവിള വാര്‍ഡില്‍ മാത്രം 52 കുടുംബങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകള്‍ ലഭിച്ചത്. നിരവധി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങളും ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിരവധി പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. അമരവിളയിലെ വാസന്തിയെ പോലെ മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ഉള്‍പ്പെട്ട് സ്വപ്ന സാക്ഷാല്ക്കാരത്തില് എത്തിയ നിരവധി കുടുംബങ്ങളാണ് 42 വാര്‍ഡുകള്‍ ഉള്ള നെയ്യാറ്റിന്‍കര നഗരസഭയിലുടനീളം ഉള്ളത്.
പ്രദീപ് കളത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: