കൊച്ചി: മലയാള സിനിമയിലെ അതുല്യനടനായ തിലകന്റെ മകന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി. തിലകന്റെ മകനായ ഷിബു തിലകന് ബിജെപി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ നഗരസഭയിലാണ് മത്സരിക്കുന്നത്. തിലകന്റെ പാത പിന്തുടര്‍ന്ന ഷിബു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിലകന്റെ നാടക ട്രൂപ്പിലും അദേഹം സജീവമായിരുന്നു.
. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്. 1996 മുതല്‍ ബിജെപി പ്രവര്‍ത്തകനാണ് ഷിബു. നിലവില്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ 11 സീറ്റുകളാണ് ബിജെപിക്കുള്ളത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ വാര്‍ഡില്‍ ഷിബു തിലകന് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: