തൃശൂര്‍: പ്രളയം അടിമുടി തകര്‍ത്ത ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും. കൊരട്ടി, മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഡിവിഷന്. കഴിഞ്ഞ രണ്ടു പ്രളയവും ഡിവിഷനിലെ ഭൂരിഭാഗം പ്രദേശങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് യാതൊരുവിധ നടപടിയുമെടുത്തില്ല. പ്രളയക്കെടുതിയിലായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായില്ലെന്ന് ജനങ്ങള്‍ പറയുന്നു. പ്രളയത്തില്‍ നശിച്ച കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചില്ല. കാടുകുറ്റിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം നിറഞ്ഞ് പുഴയുള്‍പ്പെടെ മലിനമാകുന്ന ജനകീയ വിഷയത്തില്‍ നിന്ന് ജില്ലാപഞ്ചായത്ത് മാറിനിന്നു.
കമ്പനിയില്‍ നിന്നൊഴുക്കുന്ന മാലിന്യമെത്തി നാട്ടുകാര്‍ക്ക് കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാതായി. കമ്പനിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് കുടിവെള്ളമില്ലാതെയും മാറാരോഗങ്ങള്‍ ബാധിച്ചും നാട്ടുകാര്‍ ദുരിതമനുഭവിക്കുമ്പോഴും ജില്ലാപഞ്ചായത്ത് വെറും കാഴ്ചക്കാരനാണ്. ഡിവിഷനില്‍ ഗതാഗതയോഗ്യമല്ലാതെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൂടെ വളരെയധികം ക്ലേശിച്ചാണ് ജനങ്ങള്‍ യാത്രചെയ്യുന്നത്. ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയില്ലെന്നും ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ അഡ്വ.കെ.ആര് സുമേഷാണ് നിലവില്‍ കൊരട്ടിയെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* ചിറങ്ങര കുഷ്ഠരോഗാശുപത്രിയുടെ വികസനം കടലാസിലൊതുങ്ങി. ആശുപത്രിയുടെ വികസനത്തിനാവശ്യമായ നടപടിയുണ്ടായില്ല
* കാടുകുറ്റിയിലെ നിറ്റാജലാറ്റിന്‍ കമ്പനി മലീകരണ പ്രശ്നത്തിന് പരിഹാരമായില്ല
* കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല
* നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാടുകുറ്റിയിലെ ഓക്സോ തടാകം സംരക്ഷിക്കാതെ അവഗണയില്‍. പുഴ ഗതിമാറി ഒഴുകിയുണ്ടായ പ്രകൃതിദത്ത തടാകത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചില്ല
* ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ശോചനീയാവസ്ഥയില്‍
* പ്രളയത്തില്‍ തകര്‍ന്ന തൈക്കൂട്ടം തൂക്കുപാലത്തിന്റെ പുനരുദ്ധാരണം നടത്തിയില്ല
* നെല്ലുല്പാദനത്തിന് സഹായിക്കുന്ന പദ്ധതികളൊന്നും നടപ്പാക്കിയില്ല
* മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം
* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനമുണ്ടായില്ല. അടിസ്ഥാന സൗകര്യമില്ലാതെ കോളനിവാസികള്‍ ദുരിതമനുഭവിക്കുന്നു
* പ്രളയത്തില്‍ വീടും കൃഷിയും നശിച്ചവര്‍ക്കൊന്നും ദുരിതാശ്വാസം ലഭ്യമാക്കിയില്ല.
എല്‍ഡിഎഫ് അവകാശവാദം
* കാര്‍ഷിക മേഖലയില്‍ 50 ലക്ഷം രൂപ ചെലവില്‍ പ്രാദേശിക തടയണകള്‍ നിര്‍മ്മിച്ചു
* കാലടി, ചൂണ്ടാണികടവ്, പാറകൂട്ടം, ചാത്തന്‍ചാല്‍ എന്നിവിടങ്ങളില്‍ മൊത്തം ഒരു കോടി രൂപ ചെലവില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കി
* രണ്ടരകോടി രൂപ ചെലവില്‍ ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും ടാറിങ് നടത്തി
* കൊരട്ടി, മേലൂര്‍, കാടുകുറ്റി എന്നിവിടങ്ങളിലായി മൊത്തം 80 ലക്ഷം രൂപ ചെലവില്‍ ഗ്രന്ഥശാല കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു
* അന്നനാട് ഗ്രാമീണ വായനശാലയില്‍ 40 ലക്ഷം രൂപ ചെലവില്‍ മിനി തിയറ്റര്‍ സ്ഥാപിച്ചു
* വിവിധ സ്ഥലങ്ങളിലായി 80 ലക്ഷം രൂപ ചെലവില്‍ 9 അങ്കണവാടികള്‍ പുതുതായി നിര്‍മ്മിച്ചു
* വിദ്യാഭ്യാസ മേഖലയില്‍ ഹൈസ്കൂള്‍-പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ പദ്ധതി നടപ്പിലാക്കി
* കൊരട്ടി ഗവ.എല്‍പി സ്കൂളില്‍ 80 ലക്ഷം രൂപ ചെലവില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കി
* മേലൂര്‍ മുക്കുന്നിച്ചിറ, കൊരട്ടി ആറ്റപ്പാടം കുളം തുടങ്ങി 8 കുളങ്ങള്‍ 60 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ചു
* ക്ഷീരകര്‍ഷകര്‍ക്ക് പാലിനും കാലിത്തീറ്റയ്ക്കുമുള്ള സബ്സിഡിയായി 40 ലക്ഷം രൂപ വിതരണം ചെയ്തു
* അന്നനാട്, പനമ്പിള്ളി ഉള്‍പ്പെടെ മൂന്നിടത്ത് 35 ലക്ഷം രൂപ ചെലവില്‍ വനിതാ മന്ദിരങ്ങള്‍ നിര്‍മ്മിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: