ന്യൂദല്‍ഹി: എം കെ രാഘവന് എംപിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ചാനലിന്റെ ഒളിക്യാമറയില്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് അന്വേഷണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പഞ്ചനക്ഷത്ര ഹോട്ടലിനുള്ള അനുമതിക്കായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
മുമ്പു നടന്ന തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവന്നുവെന്ന വെളിപ്പെടുത്തലും ഒളിക്യാമറയില്‍ എം കെ രാഘവന് നടത്തിയിരുന്നു. പിന്നാലെ ഈ വിഷയത്തില്‍ നിരവധി പരാതികള്‍ സര്‍ക്കാരിന് മുമ്പില്‍ എത്തി. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് കണ്ടെത്തി. ഇതു ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമാണയോന്ന നിയമപ്രശ്നവും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിജിലന്‍സ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: