തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നിലവില്‍ എന്‍ഫോഴ്സ്മെന്റ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇദ്ദേഹം. ശിവങ്കര്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തല്‍ കേസിലെ മുഖ്യ പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ സ്വപ്ന നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനായി നടപടികള്‍ ആരംഭിച്ചത്.
അറസ്റ്റ് ചെയ്യുന്നതിനായി കസ്റ്റംസ് നല്കിയ കോടതി തിങ്കളാഴ്ച അനുമതി നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അറസ്റ്റ് ഇന്നത്തേയ്ക്ക് വെയ്ക്കുകയായിരുന്നു. അതേസമയം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതിക്കായും കസ്റ്റംസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കും.
അതേസമയം വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും പങ്കുള്ളതായും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. ഇരുവരുടേയും അറിവോടെ നിരവധി തവണ വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: