തിരുവനന്തപുരം; യാത്രാക്കാരിയായ പെണ്‍കുട്ടിയെ മറ്റ് യാത്രാക്കാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും, ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറാകാതെ അര കിലോമീറ്റര്‍ മാറ്റി നിര്‍ത്തിയ സംഭവത്തില്‍ ഡ്രൈവറെ സ്ഥലം മാറ്റി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവര്‍ എസ്. ജയചന്ദ്രനെ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി യൂണിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഗ്രൗണ്ടിലേക്ക് സ്ഥലം മാറ്റി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് ഉത്തരവ് ഇറക്കിയത്.
ഈ മാസം 9 തീയതി കട്ടപ്പന തൊടുപുഴ സര്‍വ്വീസ് നടത്തിയ ബസ് വൈകിട്ട് 5.40 ന് തൊടുപുഴയില്‍ നിന്നും കട്ടപ്പനക്ക് സര്‍വ്വീസ് നടത്തിയപ്പോള്‍ അറക്കുളം സ്റ്റോപ്പിന് സമീപം ഇറങ്ങണമെന്ന് ആവശ്യപ്പെട്ട ബസിലെ യാത്രക്കാരിയായ പെണ്‍കുട്ടിയെ മറ്റ് യാത്രാക്കാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ജയചന്ദ്രന് തയ്യാറായില്ല എന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ കൃത്യ വിലോപവും നിലവിലുള്ള ഉത്തവുകള്‍ ലംഘിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: