കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ 24-ാം ഡിവിഷനായ പണിക്കര്‍കടവ് പിടിക്കാന്‍ ഇക്കുറി ബിജെപി നിയോഗിച്ചിരിക്കുന്നത് 22കാരി അക്ഷിതയെ. കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയാണ് അക്ഷിത.
നരേന്ദ്രമോദിയുടെ സദ്ഭരണത്തിലും താഴെതട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കിയ വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങളും അചഞ്ചലവും വിട്ടുവീഴ്ച ഇല്ലാത്തതുമായ രാഷ്‌ട്രഭക്തിയുമാണ് കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് അക്ഷിതയെ ബിജെപിയിലേക്ക് എത്തിച്ചത്.
പഠിത്തത്തോടൊപ്പം കലാമേഖലകളിലും കായികമേഖലകളിലും കഴിവുതെളിയിച്ച അക്ഷിത ബിഎസ്സി പഠനം പൂര്‍ത്തിയാക്കി. ഓട്ടന്‍തുള്ളലില്‍ കേരള യൂണിവേഴ്സിറ്റിയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. എന്‍സിസി എ, ബി, സി സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. മികച്ച പ്രാസംഗികകൂടിയായ അക്ഷിത മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ടു പറഞ്ഞാണ് വോട്ടഭ്യര്‍ഥിക്കുന്നത്. അക്ഷിതയുടെ പിഴവില്ലാത്ത പ്രചാരണം ഇരുമുന്നണികളുടെയും ഉറക്കം കെടുത്തുന്നു.
കരുനാഗപ്പള്ളി നഗരസഭയില്‍ എസ്‌വി മാര്‍ക്കറ്റില്‍ കടൂര്‍ ഹൗസില്‍ അരവിന്ദാക്ഷന്‍പിള്ളയുടെയും ശ്രീലതയുടെയും ഇളയ മകളാണ്. ഏക സഹോദരന്‍ അരുണ്‍ അരവിന്ദ് യുവമോര്‍ച്ച ഭാരവാഹിയും ബിജെപി മേഖലാ ഐടി സെല്‍ ഇന്‍ ചാര്‍ജുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: