ബത്തേരി: നഗരങ്ങള്‍ തെരഞ്ഞെടുപ്പ് ആവേശത്തിലെത്തിയെങ്കിലും നൂല്‍പ്പുഴയിലെ വനാന്തര ഗ്രാമങ്ങളിലേക്ക് ഈ ആവേശം എത്തിയിട്ടില്ല. മുന്നണികളെല്ലാം ഇടയ്ക്ക് എത്താറുണ്ടങ്കിലും എവിടെയും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളൊന്നും പ്രത്യക്ഷപെട്ടിട്ടില്ല. പത്രിക പിന്‍വലിക്കാനുള്ള ദിവസം കൂടി കഴിഞ്ഞാവും ഒരു പക്ഷേ ഇവിടങ്ങളില്‍ ആവേശം എത്തുക.
കൊറോണപ്രതിസന്ധി നിലനില്ക്കുന്നതും ഒരു പരിധിവരെ ആവേശത്തിന്റെ മാറ്റ് കുറച്ചി്ട്ടുണ്ട്.എങ്കിലും നഗര നാട്ടിന് പുറങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ വഴിതന്നെ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കൊട്ടിക്കയറി തുടങ്ങിയിട്ടുമുണ്ട്. വനാന്തര ഗ്രാമങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളുടെ അഭാവവും, മൊബൈല്‍ റെയിഞ്ച് കുറവുകളുമുണ്ട്. നിലവില്‍ തെരഞ്ഞെടുപ്പിനപ്പുറം ഉപജീവനമാര്‍ഗം മുന്നോട്ട്കൊണ്ടുപോകാനുള്ള തിരക്കിലാണ് ഇവിടത്തെ ജനങ്ങള്‍.
ഉപജീവന മാര്‍ഗമായ ആടുമാടുകളുമായി രാവിലെ കാടുകയറിയാല്‍ വൈകിട്ടാണ് തിരച്ചെത്തുകയെന്ന് പിലാക്കാവിലെ രാഘവന് പറയുന്നു. ഇതിനിടയില്‍ ഇവരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പും രാഷ്ട്രീയവും വിഷയമാകാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ടുരേഖപ്പെടുത്താറുമുണ്ട് ഇവര്‍. നെല്‍കൃഷിയാണ് ഇവരുടെ മുഖ്യജിവിതോപാതി. ഇപ്പോള്‍ കൊയ്ത്തിന്റെ കാലംകൂടിയാണ്. മിക്കപാടങ്ങളും വിളവെടുപ്പിന് പാകമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മഴയെത്തുന്നതിന്ന് മുന്നേ നെല്ല് കൊയ്തെടുക്കാനുള്ള തത്രപാടിലാണ് ഇവര്‍. കൂടാതെ വന്യമൃഗശല്യത്തില്‍ നിന്നും വിളയെ കാത്തുരക്ഷിക്കുകയും വേണം. അതിനായി രാപകലില്ലാതെ നെല്‍വയലില്‍ ഏറുമാടംകെട്ടി കാവല്‍ കിടക്കുകയാണ് കര്‍ഷകജനത.
നൂല്‍പ്പുഴ പഞ്ചായത്തില്‍ പാമ്പുംകൊല്ലി, മണിമുണ്ട, പൂത്തൂര്‍, ചെ ട്യാലത്തൂര്, കുറിച്യാട് തുടങ്ങി നിരവധി വനാനന്തര ഗ്രാമങ്ങളാണുള്ളത്. ഇവിടങ്ങളിലേറെയും താമസിക്കുന്നത് ഗോത്രകുടുംബങ്ങളുമാണ്.പുറംലോകത്തുനിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചെട്യാലത്തൂര്‍ ഗ്രാമം. ചെതലയത്തുനിന്നും 12 കിലോമീറ്റര്‍ വനത്തിനുള്ളിലാണ് കുറിച്യാട് വനാനന്തര ഗ്രാമം സ്ഥിതിചെയ്യുന്നത്. ഈ രണ്ട് ഗ്രാമങ്ങളിലും പുനരധിവാസ പദ്ധതിയുടെ ഭാഗമായി നൂറിലേറെ കുടുംബങ്ങള്‍ പുറത്തേക്ക് മാറിയിട്ടുണ്ട്.
കുറിച്യാട് 36 കുടുംബങ്ങളും ചെട്യാലത്തൂര്‍ 33 കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഈ രണ്ട് ഗ്രാമങ്ങളിലും 160ാളം വോട്ടര്‍മാരാണുള്ളത്. ഇവിടങ്ങളിലേക്കൊന്നും തന്നെ തെരഞ്ഞെടുപ്പിന്റെ ആവേശ കാഴ്ചകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. എന്തായാലും വരും ദിവസങ്ങളിലും ഇവിടേക്കും തെരഞ്ഞെടുപ്പ ആവേശം എത്തുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: