തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതിയുണ്ടെന്ന് വാദിക്കുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. മസാബ ബോണ്ട് സംബന്ധിച്ച് ഇഡി അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇത്. മസാല ബോണ്ടിന്റെ അനുമതി സംബന്ധിച്ച് ഇഡി റിസര്‍വ് ബാങ്കിന് കത്തെഴുതിയിട്ടുണ്ട്.
മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതി ഉണ്ടെങ്കില്‍ അതൊന്നു പുറത്തു വിടാന്‍ തയ്യാറുണ്ടോ എന്ന് തോമസ് ഐസക്കിനോട് സന്ദീപ് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
തോമസ് ഐസക്കിനോട് രണ്ടു ചോദ്യങ്ങള്‍.
1) മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതി ഉണ്ടെങ്കില്‍ , അതൊന്നു പുറത്തു വിടാന്‍ തയ്യാറാവുമോ?
2) പ്രവാസി ചിട്ടിയില്‍ ഇതു വരെ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നിക്ഷേപിച്ചു ? ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചിട്ടുണ്ട് ?
വാചകമടി ഒഴിവാക്കി വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാമോ? റിസര്‍വ് ബാങ്ക് അനുമതി ഉണ്ടെങ്കില്‍ രേഖ പുറത്തു വിട്ടു വ്യക്തത വരുത്തിക്കൂടെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: