തിരുവനന്തപുരം : ശബരിമല നടവരുമാനം കുറഞ്ഞതോടെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ദേവസം മന്ത്രി കടകംപള്ളി. നടവരുമാനം കുഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്.
നിലവില്‍ ഒരു ദിവസം ആയിരം ഭക്തര്‍ക്കും, ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്കുമാണ് ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇത് 5000 പേര്‍ക്കാക്കി ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നും മന്ത്രി കടകംപള്ളി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
നടവരുമാനം കുറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ് സഹായം ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ വേതനവും ചെലവ് നടത്തിപ്പും നടവരുമാനം കുറയുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ ആദ്യ ദിവസത്തെ വരുമാനം മൂന്ന കോടിയില്‍ അധികമായിരുന്നു. എന്നാല്‍ നട തുറന്ന് ഒരാഴ്ച ആകുമ്പോഴും 50 ലക്ഷത്തില്‍ താഴെ മാത്രമാണ് നടവരവ്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 350 കോടി രൂപയാണ് നഷ്ടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: