Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷണിക്കപ്പെടാത്ത അതിഥികള്‍

നാടകപ്രതിഭകളും കലാദാര്‍ശനികരുമായിരുന്ന ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, കെ.ടി. മുഹമ്മദ് തുടങ്ങിയവരെയൊക്കെയായിരുന്നു സംഗീത നാടക അക്കാദമി തലപ്പത്തുണ്ടണ്ടണ്ടായിരുന്നത്. പിന്നീടത് ചലച്ചിത്രതാരങ്ങള്‍ക്ക് വഴിമാറി. അവരെല്ലാം നാടക നടന്‍മാരും പ്രശസ്തരും തന്നെ. പക്ഷേ ഒരു അക്കാദമി പ്രവര്‍ത്തനം എങ്ങിനെ ആയിരക്കണമെന്നു വിഭാവനം ചെയ്യാനോ അതിന് നേതൃത്വം നല്‍കാനോ മുന്‍ഗാമികളുടെ പാത പിന്‍തുടരാനോ അവര്‍ക്കായില്ല.

ശശിനാരായണന്‍ (ശ്രേയസ്സ്, പന്നിയങ്കര, കോഴിക്കോട്) by ശശിനാരായണന്‍ (ശ്രേയസ്സ്, പന്നിയങ്കര, കോഴിക്കോട്)
Nov 21, 2020, 05:29 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

മോഹിനിയാട്ടകലാകാരന്‍ ഡോ. ആര്‍.എല്‍.വിരാമകൃഷ്ണനോട്  കേരള സംഗീത നാടക അക്കാദമിവിവേചനം കാട്ടിയതിനെതിരെ ചിലര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ആര്‍ക്കൊക്കെയോ സമാധാനമായി. പ്രക്ഷോഭം നടത്തുന്നതും പിന്‍വലിക്കുന്നതും എല്ലാം ഒരേ കൂട്ടര്‍ തന്നെ. സമരം അവസാനിപ്പിച്ചാലും പ്രശ്‌നം തുടരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ കലാകാരന്മാരോടുള്ള വിവേചനം ഒരു പുതുമയല്ല. അതേതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രശ്‌നവുമല്ല. അടിസ്ഥാനപരമായി അക്കാദമി കേരളീയ സമൂഹത്തിന്റെ പൊതുസ്വഭാവം പ്രകടിപ്പിക്കുന്നുവെന്നേ ഉള്ളൂ.

നാടകപ്രതിഭകളും കലാദാര്‍ശനികരുമായിരുന്ന ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, കെ.ടി. മുഹമ്മദ് തുടങ്ങിയവരെയൊക്കെയാണ് മുമ്പൊക്കെ അക്കാദമിനടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. അവര്‍ സ്തുത്യര്‍ഹമായ വിധത്തില്‍ അത് നിര്‍വ്വഹിച്ചു. പിന്നീടത് ചലച്ചിത്രതാരങ്ങള്‍ക്ക് വഴിമാറി. അവരെല്ലാം നാടക നടന്‍മാരും പ്രശസ്തരും തന്നെ. പക്ഷേ ഒരു അക്കാദമി പ്രവര്‍ത്തനം എങ്ങിനെ ആയിരക്കണമെന്നു വിഭാവനം ചെയ്യാനോ അതിന് നേതൃത്വം നല്‍കാനോ മുന്‍ഗാമികളുടെ പാത പിന്‍തുടരാനോ അവര്‍ക്കായില്ല.

അന്തര്‍ദേശീയ നാടകോത്സവം ആരംഭിക്കുന്നത് അന്തരിച്ച് പ്രശസ്തനടന്‍ മുരളിയുടെ കാലത്താണ്. അന്തര്‍ദേശീയ നിലവാരത്തിലുള്ള പ്രദര്‍ശനങ്ങളും, ചര്‍ച്ചകളും സെമിനാറുകളുമെല്ലാം കാലഘട്ടത്തിന്റെ ആവശ്യം തന്നെ. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ ചെല്ലുന്ന നാടക കലാകാരന്‍മാരുടെ അവസ്ഥ ദയനീയമാണ്. അവര്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെയാണ്. തിക്കിത്തിരക്കി വരിനിന്ന് നാടകം കാണണം. ഭക്ഷണം കഴിയ്‌ക്കാനോ, കിടക്കാനോ മാര്‍ഗ്ഗമില്ലാതെ വലയണം. ഒടുവില്‍ അപമാനിതരായി തങ്ങളൊന്നുമല്ലെന്ന് ബോധ്യപ്പെട്ട് തിരിച്ചു പോകണം. അപ്പോഴാണ് ആര്‍ക്കുവേണ്ടിയാണ് ഇവരീ നാടകോത്സവം നടത്തുന്നതെന്ന് നമ്മളാലോചിയ്‌ക്കുക. ആത്മാഭിമാനമുള്ള കാലാകാരന് അവിടെ ചെന്നു നില്‍ക്കാനാവാത്ത അവസ്ഥ. ആയിരക്കണക്കിന് നാടക കലാകാരന്മാര്‍ ഈ നാട്ടിലുണ്ട്. അമച്വര്‍ നാടകക്കാര്‍ തന്നെ. അവരില്‍ ഭൂരിഭാഗവും വേറെ തൊഴിലില്ലാത്തവരും, തുച്ഛവരുമാനക്കാരുമാണ്. പക്ഷെ അവരാണ് നാടകവേദിയുടെ ജൈവപരത നിലനിര്‍ത്തുന്നവര്‍. നാടകത്തെ സ്‌നേഹിയ്‌ക്കുകയും, വലുതോ, ചെറുതോ എന്നു നോക്കാതെ നാടകത്തില്‍ ജീവിതമര്‍പ്പിക്കുകയും ചെയ്യുന്ന അത്തരം കലാകാരന്‍മാര്‍ അപമാനിതരായി അക്കാദമി നാടകോത്സവവേദിയില്‍ നിന്ന് മടങ്ങുന്ന അവസ്ഥ എത്രലജ്ജാകരമാണെന്നോര്‍ത്തു നോക്കൂ.

കലാകാരന്‍മാരെ അറിഞ്ഞാദരിച്ച് സഹായിച്ചിരുന്നൊരു പാരമ്പര്യമായിരുന്നു മലയാളിയുടേത്. ഇപ്പോള്‍ കാശുകാരായ ചലച്ചിത്ര നടന്‍മാര്‍ക്ക്, പിന്നാലെയാണ് എല്ലാവരും. യഥാര്‍ത്ഥകലാകാരന്‍മാര്‍ ഋഷിതുല്യരാണ്. അവര്‍ക്ക് കാശുണ്ടാക്കുകയല്ല പണി! അതു തിരിച്ചറിയണമെങ്കില്‍ ഭാരതീയമായൊരു മനസ്സുവേണം, സംസ്‌കാരം വേണം. അതാണു നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിയ്‌ക്കുന്ന മൂലധനം.

നല്ലനാടകങ്ങള്‍ ചെയ്യാനോ നാടക വേദിയുടെ വളര്‍ച്ചയ്‌ക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാനോ, അല്ലെങ്കില്‍ അതെങ്ങിനെയാണു ചെയ്യേണ്ടതെന്ന് അറിഞ്ഞുകൂടാത്ത അക്കാദമിയാണ് അന്തര്‍ദേശീയ നാടകോത്സവം നടത്തുന്നത്. നാട്ടിലെ നാടകക്കാരെ ഞെട്ടിയ്‌ക്കാന്‍ നോക്കുന്നത്!. ഇവരാദ്യം ചെയ്യേണ്ടത് കേരളത്തിലെ യഥാര്‍ത്ഥ നാടക കലാകാരന്‍മാര്‍ക്ക് നാടകം ചെയ്യാനുള്ള സാമ്പത്തിക സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്. അതു സ്വതന്ത്രമായി ചെയ്യാനിവര്‍ക്കാവില്ല. അതൊക്കെ പാര്‍ട്ടിക്കാരുടെ കയ്യിലാണ്. അതിലപ്പുറം നാടകം വളര്‍ന്നാല്‍ അതു തങ്ങള്‍ക്കു ദോഷം ചെയ്യുമോ എന്നാണവര്‍ക്കു ഭയം.

നാടകവേദിവളര്‍ത്താനാണ് നാടക മത്സരം നടത്തുന്നത്. അതാണെങ്കില്‍ പഴയ മലബാര്‍ കേന്ദ്രകലാസമിതിയുടേയൊ അതിനുമുമ്പ്തുടങ്ങിയ പരിപാടിയാണ്. മത്സരനാടകങ്ങളൊരിക്കലും അതിന്റെ സ്ഥിരസങ്കേതങ്ങള്‍ വിട്ടുപറുത്തുവരികയില്ല. പിന്നെ ഹിന്ദു, പാരമ്പര്യ വിരുദ്ധതയാണതിന്റെ വര്‍ത്തമാന കാലമുഖമുദ്ര. നിസ്തുലമായ ഒരു നാട്യരംഗകലാപാരമ്പര്യം നമ്മുടെ രാജ്യത്തുള്ളപ്പോഴാണ് ഇവരുടെ ഈ ആധമര്‍ണ്യം എന്നതാണ് രസകരമായ വസ്തുത. നാടക സംവിധായകരില്‍ നിന്ന് നാടകം ചെയ്യാനുള്ള പദ്ധതികള്‍ സ്വീകരിച്ച് അവയില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ ചെയ്യാനുള്ള സാമ്പത്തികവും, സംഘാടനാപരവുമായ സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ടുവേണം അക്കാദമി നാടക വേദി വളര്‍ത്താന്‍. അങ്ങിനെയൊകുമ്പോള്‍ സര്‍ഗ്ഗാത്മക രംഗരചനകള്‍ ഉണ്ടാവുകയും അവ വ്യത്യസ്തമായ അരങ്ങനുഭവങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യും. അവയെല്ലാം കൂടി കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലായി ഒരു കൊല്ലം മുഴുവന്‍ പല ദിവസങ്ങളിലായി നാടകോത്സവങ്ങള്‍ നടത്താന്‍ കഴിയും. മൊത്തത്തില്‍ വ്യത്യസ്തമായ അരങ്ങനുഭവങ്ങള്‍ ജനങ്ങളിലേയ്‌ക്ക് താഴ്ന്നിറങ്ങും. അപ്പോഴേ നാടകവേദിക്ക് വളര്‍ച്ചയുണ്ടാവൂ.

കേരളത്തിനുപുറത്ത് കര്‍ണ്ണാടക സംഗീത നാടക അക്കാദമി നടത്തിയ ഒരു നാടകോത്സവത്തില്‍ പങ്കെടുത്ത അനുഭവം കൂടി ഇതിന്റെ അനുബന്ധമായി ചേര്‍ക്കട്ടെ. എല്ലാ വിഭാഗം നാടക പ്രവര്‍ത്തകര്‍ക്കും തുല്യ പ്രാധാന്യം കൊടുത്തു കൊണ്ടാണ് ആ നാടകോത്സവങ്ങള്‍  നടത്തുന്നത്. അമച്വര്‍, പ്രൊഫഷണല്‍, പുരാണ നൃത്തസംഗീത നാടകങ്ങള്‍, തനതുനാടകങ്ങള്‍, പരീക്ഷണ നാടകങ്ങള്‍, നാടോടി നാടകങ്ങള്‍, ശാസ്ത്രീയ രംഗകലാപൂരങ്ങള്‍, അനുഷ്ഠാനാത്മകനാടകങ്ങള്‍, വെറും കച്ചവടനാടകങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുമുള്ള കലാകാരന്‍മാര്‍ അവിടെ ക്ഷണിയ്‌ക്കപ്പെട്ട അതിഥികളാണ്. ഓരോ വിഭാഗത്തിനെയും സ്വീകരിക്കുവാനും, പേരു രേഖപ്പെടുത്തുവാനും, അതാതു വിഭാഗങ്ങളിലെ പ്രഗത്ഭരടങ്ങിയ കാര്യലായങ്ങളുണ്ടായിരിയ്‌ക്കും. ഇങ്ങനെ എത്തുന്ന കലാകാരന്‍മാരുടെയും ഭക്ഷണം താമസാദികള്‍ മാത്രമല്ല, വണ്ടിക്കൂലിവരെ അക്കാദമി നല്‍കുന്നു. ഓരോ വിഭാഗവും അവരവരുടെ രംഗത്തെ പ്രശ്‌നങ്ങളും, പ്രയാസങ്ങളും വിദദ്ധരുമായി ചര്‍ച്ച ചെയ്യും. ആ പ്രശ്‌നങ്ങളെല്ലാം രേഖപ്പെടുത്തും. പരിഹാരങ്ങള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തും. രാപ്പകല്‍ വ്യത്യാസമില്ലാതെ രംഗാവതരണങ്ങള്‍ നടക്കും. അവസാന ദിവസം എല്ലാവരും ചേര്‍ന്നുള്ള പൊതു യോഗത്തില്‍ അതുവരെ രേഖപ്പെടുത്തിയ ഓരോ വിഭാഗത്തിന്റേയും പ്രശ്‌നങ്ങള്‍ ഒരുമിച്ച് ഒരു രേഖയാക്കി അക്കാദമിയ്‌ക്കു കൈമാറും. ആ ഒരു കൊല്ലം അക്കാദമി നടത്തേണ്ട പ്രവര്‍ത്തന രേഖയാണത്. ഉത്സവത്തിനുതിരശ്ശീല വീഴുന്നതോടെ എല്ലാവരും ആത്മാഭിമാനത്തോടെ, തങ്ങളെല്ലാം സമൂഹത്തിനുവേണ്ടവരാണ് എന്ന തിരിച്ചറിവോടെ, അംഗീകരിയ്‌ക്കപ്പെട്ടതിന്റെ സന്തോഷത്തോടെ ഇനി ഒരു വര്‍ഷം മുഴുവന്‍ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള ഊര്‍ജ്ജത്തോടെ തിരിച്ചു പോകും.

ഇത് ഒരേകദേശരൂപം മാത്രമാണ്. മുന്‍ കാലങ്ങളില്‍ കേന്ദ്രസംഗീത നാടക അക്കാദമിയും, കേരളത്തില്‍ പിആര്‍ഡിയും നടത്തിയിരുന്ന ഉത്സവങ്ങളും ഏതാണ്ടിതുപോലെ തന്നെ ആയിരുന്നു.ആയതിനാല്‍ കുറച്ചാളുകള്‍ക്ക് ഒളിച്ചിരുന്ന് കലാകാരന്‍മാരായി ഞെളിയാനുള്ള ഒരു തട്ടിപ്പുപരിപാടി ആക്കി മാറ്റാതെ അക്കാദമി അതിന്റെ പ്രവര്‍ത്തനങ്ങളെ തുറന്ന അരങ്ങിലേയ്‌ക്ക് ജനാധിപത്യപരമായി പറിച്ചു നടേണ്ടതുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

India

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

Kerala

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

Kerala

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

Kerala

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies