ചാത്തന്നൂര്‍: ചാവര്‍കോട് വിജയക്കൊടി നാട്ടാന്‍ താമരയേന്തുന്നത് സിപിഎം വേദിയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന സുലത ശിവപ്രസാദ്. കല്ലുവാതുക്കല്‍ പഞ്ചായത്ത് പിടിക്കാനുള്ള ബിജെപിയുടെ പോരാട്ടത്തിന് കരുത്താവുകയാണ് സുലത. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രമുഖ നേതാവുമായി മാറിയ സുലതയ്ക്ക് പഞ്ചായത്ത് ഭരണം പുത്തരിയല്ല. 2000- 2005ല്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സുലത.
ബ്രാഞ്ച് സെക്രട്ടറിയായിരിക്കെയാണ് സിപിഎം നേതാക്കളുടെ ഏകാധിപത്യത്തെയും അഴിമതിയെയും ചോദ്യം ചെയ്ത് സുലത യഥാര്‍ത്ഥ വിപ്ലവകാരിയാകുന്നത്. ചോദ്യങ്ങളില്‍ നേതാക്കള്‍ അസഹിഷ്ണുത പെരുത്തപ്പോല് അവര്‍ പാര്‍ട്ടി വിട്ടു. 2015ല്‍ സ്വതന്ത്രയായി മത്സരത്തിനിറങ്ങി. സിപിഎമ്മിനെ ഞെട്ടിച്ച് രണ്ടാം സ്ഥാനത്തെത്തി.
കുമ്മനം രാജശേഖരന് ജനരക്ഷായാത്രയുമായി ചാത്തന്നൂരിലെത്തിയപ്പോള്‍ ആവേശപൂര്‍വം സുലത ബിജെപിയിലേക്ക് എത്തി. പിന്നീട് ബിജെപി ചാത്തന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ആയും ഇപ്പോള്‍ ജില്ലാ കമ്മിറ്റിയംഗമായും സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു.
ചാവര്‍കോട് വാര്‍ഡില്‍ ജനറല്‍ സീറ്റിലാണ് ഇക്കുറി സുലത ജനവിധി തേടുന്നത്. ”കല്ലുവാതുക്കല്‍ പഞ്ചായത്ത് ബിജെപിക്ക് പാകമാണ്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചാല്‍ മാത്രം മതി. പിണറായി സര്‍ക്കാരിന്റെ അഴിമതിയും ജനദ്രോഹവും ജനങ്ങളുടെ അനുഭവമാണ്. വിജയം ഉറപ്പാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: