പത്തനാപുരം: വഴിയരികിലും, വാഹനങ്ങളിലും നാല് കിലോയ്‌ക്ക് നൂറുരൂപ നിരക്കില്‍ വയനാടന്‍ എത്തക്കായ വില്പന പൊടിപൊടിക്കുകയാണ്. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ 20 രൂപ നിരക്കിലും കച്ചവടം നടക്കുന്നുണ്ട്. വയനാട്ടില്‍ ഉല്പാദനത്തില്‍ വര്‍ദ്ധനവുണ്ടായതാണ് ഏത്തക്കായയുടെ വിലക്കുറവിന് കാരണം. പച്ചയ്‌ക്കും പഴത്തിനും ഒരേ വിലയാണ്. വിലകുറവായതിനാല്‍ ആവശ്യക്കാരും ഏറെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നും വാഴക്കുലകളെത്തുന്നുണ്ട്. വലിപ്പക്കൂടുതല്‍ കാരണം കാഴ്ചയില്‍ തന്നെ വയനാടനെ തിരിച്ചറിയാം. കായ വറുത്ത് വില്ക്കുന്നവര്‍ ഈ അവസരം ശരിക്കും വിനിയോഗിക്കുന്നുണ്ടെങ്കിലും ചിപ്‌സിന്റെ വിലയില്‍ കുറവുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: