ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരിലെ സമാധാനം അവസാനിപ്പിക്കാന്‍ വൈദേശിക ശക്തികളുടെ ഇടപെടലിന് ഗുപ്കര്‍ ഗ്യാങ് ശ്രമിക്കുകയാണെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന നല്കുന്ന സൂചനകള്‍ ഇതാണ്. മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ വസതി കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയരാജ്യവിരുദ്ധ നീക്കങ്ങളെയാണ് ഗുപ്കര്‍ ഗ്യാങ്ങെന്ന പേരില്‍ വിശേഷിപ്പിക്കുന്നത്.
ഗുപ്കര്‍ സംഘം ആഗോള തലത്തിലേക്ക് നീങ്ങുകയാണ്. അവര്‍ക്ക് വിദേശ ശക്തികളെ ജമ്മു കശ്മീരില്‍ ഇടപെടുത്തണം. ദേശീയപതാകയെ അപമാനിക്കുന്ന ഇവരുടെ നീക്കത്തോട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോജിക്കുന്നുണ്ടോ. അമിത് ഷാ ചോദിച്ചു.
കോണ്‍ഗ്രസും ഗുപ്കര്‍ സംഘവും കശ്മീരിനെ പഴയ സംഘര്ഷകാലത്തേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ദളിതരുടേയും സ്ത്രീകളുടേയും പട്ടികവര്‍ഗ്ഗക്കാരുടേയും അവകാശങ്ങള്‍ ഉറപ്പാക്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള നടപടി പിന്‍വലിക്കണമെന്നാണ് ഗുപ്
കര് സംഘത്തിന്റെയും ആവശ്യം. എക്കാലവും ഭാരതത്തിന്റെ അഭിവാജ്യഘടകമായി ജമ്മു കശ്മീര്‍ നിലനില്‍ക്കുമെന്ന് എല്ലാവരും ഓര്‍ത്തുകൊള്ളുക. രാജ്യതാല്‍പ്പര്യത്തിനെതിരായ അവിശുദ്ധ ആഗോള കൂട്ടായ്മകളെ ഇന്ത്യയിലെ ജനങ്ങള്‍ ക്ഷമിക്കില്ല. ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഗുപ്
കര് സംഘം നിലപാട് മാറ്റിയില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ആ സംഘത്തെ മുക്കിക്കളയുക തന്നെ ചെയ്യും, അമിത് ഷാ മുന്നറിയിപ്പ് നല്കി.
ജമ്മു കശ്മീരില്‍ ഭീകരവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശ ഭീകരസംഘടനകളുടെ സഹായത്തോടെ സംഘര്‍ഷങ്ങള്‍ക്കുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതെന്ന്് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: